മഴയിൽ നിന്നും വെയിലിൽ നിന്നും കാറിനെ സംരക്ഷിക്കാൻ ഉടമകൾ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാൽ അഹമ്മദാബാദ് സ്വദേശിയായ ഒരു യുവതി തന്റെ കാറിനെ സംരക്ഷിക്കാൻ ചെയ്ത പ്രവർത്തിയാണ് നവമാധ്യമങ്ങളിൽ ഏറെ സംസാരവിഷയമാകുന്നത്.
കാറിൽ മുഴുവൻ ചാണകം തേച്ചു പിടിപ്പിക്കുക എന്ന വ്യത്യസ്തമായ മാർഗമാണ് ഇവർ സ്വീകരിച്ചത്. രൂപേഷ് ഗൗരംഗ ദാസ് എന്നയാളാണ് ചാണകം തേച്ചു പിടിപ്പിച്ച കാറിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. സെജൽ ഷാ എന്നാണ് ഈ കാറിന്റെ ഉടമയുടെ പേര്.
സോഷ്യൽമീഡിയയിൽ വൈറലായി മാറുന്ന ചിത്രങ്ങൾക്ക് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.