ജഗതിയിൽ കാർ വിൽപ്പനശാലയിൽ തീപിടിത്തം: രണ്ട് കാറുകൾ കത്തിനശിച്ചു;ലക്ഷങ്ങളുടെ നഷ്ടം


പേ​രൂ​ർ​ക്ക​ട: ജ​ഗ​തി ജം​ഗ്ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​സ്ഡ് കാ​ർ ഷോ​റൂ​മി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ടു കാ​റു​ക​ൾ പൂ​ർ​ണ്ണ​മാ​യി ക​ത്തി ന​ശി​ച്ചു. 20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു .

ഇ​ന്ന് രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടു​കൂ​ടി​യാ​ണ് ഡി.​പി.​ഐ ജം​ഗ്ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ന​വീ​ദ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള “മൈ ​സൈ​റ ഓ​ട്ടോ കെ​യ​ർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്” എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഗാരേ​ജി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ ക​ത്തി​യ​ത്.

ഒ​രു മാ​രു​തി ആ​ൾ​ട്ടോ കാ​റും ഹോ​ണ്ട ബ്രി​യോ കാ​റു​മാ​ണ് ക​ത്തി​യ​ത്. സ്ഥാ​പ​നം തു​റ​ക്കു​ന്ന​തി​ന് മു​മ്പാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത് എ​ന്ന​തി​നാ​ൽ അ​ത്യാ​ഹി​ത​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

ഷോ​റൂ​മി​ൽ നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട പ​രി​സ​ര​വാ​സി​ക​ളാ​ണ് വി​വ​രം ഫ​യ​ർ​ഫോ​ഴ്സി​ൽ അ​റി​യി​ച്ച​ത്. ഷോ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണോ മ​റ്റെ​ന്തെ​ങ്കി​ലും ആ​ണോ തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ലെ ലാ​ൻ​ഡ് ലൈ​ൻ ന​മ്പ​ർ കു​റെ നാ​ളാ​യി കേ​ടാ​ണെന്നും ഇ​ട​യ്ക്കി​ടെ വി​ളി​ച്ചാ​ൽ കി​ട്ടു​ന്നി​ല്ലെ​ന്നും ഇ​ത് കൃ​ത്യ​സ​മ​യ​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ഫ​യ​ർ​ഫോ​ഴ്‌​സി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​നന്നുണ്ടെന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ബിഎ​സ്എ​ൻഎ​ൽ ഉ​പ്പി​ലാം​മൂ​ട് സെ​ക്ഷ​ൻ പ​രി​ധി​യി​ലു​ള്ള സ്ഥ​ല​മാ​ണ് ഇ​ത്. തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ​നി​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​മ​മൂ​ർ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 3 യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും കെ​ടു​ത്തി​യ​ത്.

 

Related posts

Leave a Comment