ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-പാലാ റോഡിൽ മേലന്പാറയ്ക്കു സമീപം തടിലോറിയുടെ പിന്നിൽ ജീപ്പ് ഇടിച്ചുകയറി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം.
മേലന്പാറ ദീപ്തിയിലുള്ള മില്ലിലേക്ക് തിരിഞ്ഞു കയറിയ ലോറിയുടെ പിന്നിലുണ്ടായിരുന്ന മരത്തടിയിലാണ് ബൊലേറോ ഇടിച്ചത്. വൻദ നുരന്തത്തിൽനിന്ന് തലനാരിഴയ്ക്കാണ് ഡ്രൈവർ രക്ഷപ്പെട്ടത്.
ചില്ലു തുളച്ചുകയറിയ തടി ഡ്രൈവറുടെ സീറ്റിനു തൊട്ടടുത്തുകൂടെ പിൻസീറ്റിലെ സൈഡ് ചില്ല് തകർത്ത് പുറത്തെത്തി. പരിക്കേറ്റ ഡ്രൈവർ പത്തനംതിട്ട മേച്ചുവീട് അജിനെ (32) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഏറെ നേരം റോഡ് ഗതാഗതക്കുരുക്കിലായി.