ഹോട്ടലിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത്  രണ്ടു ലക്ഷം കവർന്ന സംഭവം: സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കും; നഗരത്തിൽ ഇത്തരം കേസുകൾ വർധിക്കുന്നതായി പോലീസ്

കൊ​ച്ചി: ക​ലൂ​രി​ൽ ഹോ​ട്ട​ലി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു ര​ണ്ടു ല​ക്ഷം രൂ​പ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നൊ​രു​ങ്ങു​ന്നു. സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തി​നു സ​മീ​പ​ത്താ​യു​ള്ള സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്നു​ത​ന്നെ ശേ​ഖ​രി​ക്കു​മെ​ന്നും പ​രി​ശോ​ധ​ന​യ്​ക്കു വി​ധേ​യ​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​ണു മോ​ഷ​ണം ന​ട​ന്ന​ത്.

ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി സ​ലി​മി​ന്‍റെ കാ​റി​ൽ​നി​ന്നാ​ണു പ​ണം ന​ഷ്ട​മാ​യ​ത്. ഹോ​ട്ട​ലി​ൽ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ച്ചു തി​രി​ച്ചി​റ​ങ്ങു​ന്പോ​ഴാ​ണു കാ​റി​ന്‍റെ ചി​ല്ലു ത​ക​ർ​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്നാ​ണു സ​ലിം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

നോ​ർ​ത്ത് പോ​ലീ​സാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​നി​ടെ, ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ മോ​ഷ​ണം വ​ർ​ധി​ക്കു​ന്ന​താ​യു​ള്ള സൂ​ച​ന​ക​ളും അ​ധി​കൃ​ത​ർ ന​ൽ​കു​ന്നു​ണ്ട്.

Related posts