ചുഴലിക്കാറ്റ് ഭയന്ന് കാർ അടുക്കളയിൽ സൂക്ഷിച്ച് ഗൃഹനാഥൻ. ഫ്ളോറിഡയിലെ ജാക്സണ്‍വില്ല നിവാസിയായ പാട്രിക് എൽഡ്റിഡ്ജാണ് ചുഴലിക്കാറ്റ് ഭീതിയിൽ വീട് കാർ പാർക്കിംഗ് സ്ഥലമാക്കിയത്.
പാട്രിക്കിന്റെ ഭാര്യയാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. കാർ നഷ്ടപ്പെടുമോ എന്ന ഭയത്താലുള്ള തന്റെ ഭർത്താവിന്റെ പ്രവൃത്തി ഏറെ അഭിനന്ദനാർഹമാണെന്നാണ് ഇവരുടെ അഭിപ്രായം.
കാറിന് ചുറ്റും നടന്നാണ് ഇരുവരും ഭക്ഷണം പാകം ചെയ്യുന്നത്. കാർ ഇവിടെ കിടക്കുന്നത് കൊണ്ട് തങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്ന് ഇരുവരും പറയുന്നു.