സായാഹ്ന നടത്തതത്തിനായ് ഇറങ്ങിയ വയോധിക കാറിടിച്ച് മരിച്ചു. നടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ കാർ കൃഷണ നാരംഗിനെ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീണ കൃഷണയുടെ ശരീരത്തിലൂടെ വാഹനത്തിന്റെ ചക്രങ്ങൾ കയറിയിറങ്ങി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നോയിഡയിലെ സെക്ടർ 78 ലെ മഹാഗുൺ മോഡേൺ സൊസൈറ്റിക്കുള്ളിൽ നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
നിരവധി വഴിയാത്രക്കാർ അപകടസ്ഥലത്ത് തടിച്ചുകൂടി. ഡ്രൈവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു.
കൃഷ്ണയുടെ തലയിലും മറ്റ് ശരീരഭാഗങ്ങളിലും സാരമായ മുറിവേറ്റിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി