ഡാളസ്: രണ്ടു കുട്ടികളുമായി കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ മാതാവിനെ ആക്രമിച്ചുകവര്ച്ച നടത്തിയ കേസില്‍ രണ്ടു യുവതികളെ വ്യാഴാഴ്ച ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു.
റോക്ക്വാളിലുള്ള ലവ്സ് പാര്‍ക്കിംഗ് ലോട്ടിലായിരുന്ന സംഭവം. കയ്യിലുണ്ടായിരുന്നു വാലറ്റ് തട്ടിയെടുത്ത് ഇവരും അവര്‍ വന്ന നിസാന്‍ അള്‍ട്ടിമ കാറില്‍ കയറി രക്ഷപ്പെട്ടു.
ഭാഗ്യം കൊണ്ടാണ് കുട്ടികളുടെ മാതാവ് രക്ഷപ്പെട്ടതെന്ന് അക്രമണത്തിന് ഇരയായ സ്ത്രീയുടെ കുടുംബാംഗം അറിയിച്ചു.
ഈ സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ മോചിതയായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
സംഭവത്തിന് ശേഷം കാറില്‍ രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചു. റോക്ക്വാന്‍ പൊലീസും ഡാലളസ് പോലീസും നടത്തിയ തിരച്ചലില്‍ അവരെ പിടികൂടുകയായിരുന്നു.
പത്തൊമ്പതു വയസ്സുകാരായ ഡോസന്, ഫിന്നി എന്നിവരെ വ്യാഴാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തു ജയിലിലടച്ചു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്