വേ​ന​ൽ ക​ടു​ക്കു​ക​യാ​ണ്… ‘ചൂടു കൂടുന്നു, വാഹനങ്ങളിലെ അഗ്നിബാധയും’; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ച് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഇ​ത്ത​ര​മൊ​രു നി​സ​ഹാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്വീ​ക​രി​ക്കാ​വു​ന്ന മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളാ​ണ് എം​വി​ഡി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

ചൂ​ടു കൂ​ടു​ന്നു. വാ​ഹ​ന​ങ്ങ​ളി​ലെ അ​ഗ്നി​ബാ​ധ​യും. വേ​ന​ൽ ക​ടു​ക്കു​ക​യാ​ണ് സ്വാ​ഭാ​വി​ക​മാ​യും അ​ന്ത​രീ​ക്ഷ താ​പ​നി​ല​യും . വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​കു​ന്ന​ത് അ​പൂ​ർ​വ​മാ​യ സം​ഭ​വ​മ​ല്ല ഇ​പ്പോ​ൾ, അ​തു​കൊ​ണ്ടു​ത​ന്നെ ന​മ്മ​ൾ തീ​ർ​ത്തും നി​സ്സ​ഹാ​യ​രാ​യി പോ​കു​ന്ന ഈ ​അ​വ​സ്ഥ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാം.

ഇ​ന്ധ​ന ലീ​ക്കേ​ജും ഗ്യാ​സ് ലീ​ക്കേ​ജും അ​ന​ധി​കൃ​ത​മാ​യ ആ​ൾ​ട്ട​റേ​ഷ​നു​ക​ളും ഫ്യൂ​സു​ക​ൾ ഒ​ഴി​വാ​ക്കി​യു​ള്ള ഇ​ല​ക്ട്രി​ക് ലൈ​നു​ക​ളും അ​ധി​ക താ​പം ഉ​ല്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ബ​ൾ​ബു​ക​ളും തു​ട​ങ്ങി നി​ർ​ത്തി​യി​ടു​ന്ന പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ൾ വ​രെ അ​ഗ്നി​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യേ​ക്കാം. അ​ഗ്നി​ബാ​ധ​യ്ക്ക് സാ​ധ്യ​ത​യു​ള്ള ഘ​ട​ക​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക എ​ന്നു​ള്ള​താ​ണ് പ്രാ​ഥ​മി​ക​മാ​യി ചെ​യ്യേ​ണ്ടു​ന്ന കാ​ര്യം.

പ​രി​ഹാ​ര മാ​ർ​ഗ്ഗ​ങ്ങ​ൾ

1. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ മെ​യി​ന്‍റ​ന​ൻ​സ് ചെ​യ്യു​ക. രാ​വി​ലെ വാ​ഹ​നം നി​ർ​ത്തി​യി​ട്ടി​രു​ന്ന ത​റ​യി​ൽ ഓ​യി​ൽ/​ഇ​ന്ധ​ന ലീ​ക്കേ​ജ് ഉ​ണ്ടൊ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തും ദി​വ​സ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ബോ​ണ​റ്റ് തു​റ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​ത് ശീ​ല​മാ​ക്കു​ക.

2. വാ​ഹ​ന​ത്തി​ന്‍റെ പു​റം മാ​ത്ര​മ​ല്ല എ​ൻ​ജി​ൻ കം​പാ​ർ​ട്ട്മെ​ന്‍റ് വൃ​ത്തി​യാ​ക്കി വ​ക്കു​ന്ന​തും ഇ​ത് ലീ​ക്കേ​ജ് ക​ണ്ടെ​ത്തു​ന്ന​തി​നു മാ​ത്ര​മ​ല്ല ചെ​റി​യ അ​ഗ്നി​ബാ​ധ ഗു​രു​ത​ര​മാ​യു​ന്ന​ത് ത​ട​യു​ന്ന​തി​നും ഇ​ത് ഉ​പ​കാ​ര​പ്പെ​ടും.

3. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഗ്യാ​സ് ലൈ​നു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഗ്യാ​സ് ലീ​ക്ക് ഉ​ണ്ടോ​യെ​ന്ന് എ​ന്ന് ഇ​ട​യ്ക്കി​ടെ പ​രി​ശോ​ധി​ക്കു​ക​യും ഗ്യാ​സി​ന്റെ മ​ണം അ​നു​ഭ​വ​പ്പെ​ട്ടാ​ൽ സ​ർ​വീ​സ് സെ​ൻ​റ​റി​ൽ കാ​ണി​ച്ച് റി​പ്പ​യ​ർ ചെ​യ്യു​ക​യും ചെ​യ്യു​ക

4. വാ​ഹ​ന നി​ർ​മ്മാ​താ​ക്ക​ൾ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള​തും നി​യ​മ​വി​ധേ​യ​വു​മാ​യ​തു​മാ​യ പാ​ർ​ട്സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തും അ​നാ​വ​ശ്യ​മാ​യ ആ​ൾ​ട്ട​റേ​ഷ​നു​ക​ൾ ഒ​ഴി​വാ​ക്കു​ക.

5. ഇ​ന്ധ​ന കു​ഴ​ലു​ക​ളും വ​യ​റു​ക​ളും കൃ​ത്യ​മാ​യി ക്ലി​പ്പ് ചെ​യ്ത് ഉ​റ​പ്പി​ക്ക​ണം.

6. പാ​ന​ൽ ബോ​ർ​ഡ് വാ​ണിം​ഗ് ലാം​പു​ക​ളും , മീ​റ്റ​റു​ക​ളും സ​ദാ നി​രീ​ക്ഷി​ക്കു​ക​യും കൃ​ത്യ​മാ​യ
ഇ​ട​വേ​ള​ക​ളി​ൽ കൂ​ള​ന്റും എ​ഞ്ചി​ൻ ഓ​യി​ലും മാ​റ്റു​ക​യും ചെ​യ്യു​ക.

7. വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ൽ പ്രൊ​പ്പ​ല്ല​ർ ഷാ​ഫ്റ്റി​ന് ഇ​രു​മ്പ് ബ്രാ​ക്ക​റ്റു​ക​ൾ ഘ​ടി​പ്പി​ക്ക​ണം.

8. ക​ന്നാ​സി​ലും ബോ​ട്ടി​ലു​ക​ളി​ലും മ​റ്റും ഇ​ന്ധ​നം വാ​ങ്ങി സൂ​ക്ഷി​ക്കു​ന്ന​തും കൊ​ണ്ടു​പോ​കു​ന്ന​തും ക​ർ​ശ​ന​മാ​യി ഒ​ഴി​വാ​ക്ക​ണം.

9. വ​ള​രെ ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ ഡാ​ഷ് ബോ​ർ​ഡി​ൽ വ​ച്ചി​ട്ടു​ള്ള വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ ലെ​ൻ​സ് പോ​ലെ പ്ര​വ​ർ​ത്തി​ച്ച് സീ​റ്റ് അ​പ്ഹോ​ൾ​സ്റ്റ​റി​യും പ്ലാ​സ്റ്റി​ക് ഭാ​ഗ​ങ്ങ​ളും തീ ​പി​ടി​ച്ചി​ട്ടു​ള്ള സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട് അ​തു​കൊ​ണ്ടു​ത​ന്നെ വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ സാ​നി​റ്റൈ​സ​റു​ക​ൾ സ്പ്രേ​ക​ൾ എ​ന്നി​വ ഡാ​ഷ്ബോ​ർ​ഡി​ൽ സൂ​ക്ഷി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

10. വി​നോ​ദ യാ​ത്ര​ക​ളും മ​റ്റും പോ​കു​മ്പോ​ൾ സ്റ്റൗ ​ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​ത് വാ​ഹ​ന​ത്തി​ൽ വ​ച്ചാ​ക​രു​ത്.

11. വാ​ഹ​ന​ത്തി​ന​ക​ത്ത് ഇ​ന്ധ​നം തീ​പ്പെ​ട്ടി, ലൈ​റ്റ​റു​ക​ൾ, സ്ഫോ​ട​ക വ​സ്തു​ക്ക​ൾ എ​ന്നി​വ സൂ​ക്ഷി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ടു​ന്ന ശീ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

12. ആം​ബു​ല​ൻ​സു​ക​ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ കൃ​ത്യ​മാ​യി ബ്രാ​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​റ​പ്പി​ക്കു​ക​യും റെ​ഗു​ലേ​റ്റ​റു​ക​ൾ​ക്ക് ത​ക​രാ​റു​ക​ൾ ഇ​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യ​ണം.

13. സാ​ധാ​ര​ണ വാ​ഹ​ന​ത്തി​ന്‍റെ സീ​റ്റു​ക​ളും മ​റ്റും അ​ഗ്‌​നി​ബാ​ധ​യെ ചെ​റു​ക്കു​ന്ന രീ​തി​യി​ലു​ള്ള മെ​റ്റീ​രി​യ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മ്മി​ക്കു​ക എ​ന്നാ​ൽ പെ​ട്ടെ​ന്ന് തീ ​ആ​ളി​പ്പി​ടി​ക്കു​ന്ന റെ​ക്സി​ൻ ക​വ​റു​ക​ളും പോ​ളി​യ​സ്റ്റ​ർ തു​ണി ക​വ​റു​ക​ളും അ​ഗ്നി ആ​ളി​പ്പി​ടി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കാം എ​ന്ന​തി​നാ​ൽ ത​ന്നെ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

14. കൂ​ട്ടി​യി​ടി​ക​ൾ അ​ഗ്നി​ബാ​ധ​യി​ലേ​ക്ക് ന​യി​ക്കാം എ​ന്ന​തി​നാ​ൽ ത​ന്നെ സു​ര​ക്ഷി​ത​മാ​യും ഡി​ഫ​ൻ​സീ​വ് ഡ്രൈ​വിം​ഗ് രീ​തി​ക​ൾ അ​നു​വ​ർ​ത്തി​ച്ചു കൊ​ണ്ടും വാ​ഹ​നം ഓ​ടി​ക്കു​ക.

15. എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും ചെ​റി​യ ഫ​യ​ർ എ​ക്സ്റ്റിം​ഗ്യൂ​ഷ​ർ (Fire extinguisher )പെ​ട്ടെ​ന്ന് ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്ന രീ​തി​യി​ൽ സൂ​ക്ഷി​ക്കു​ക.

16. വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​മ്പോ​ൾ ഉ​ണ​ങ്ങി​യ ഇ​ല​ക​ളോ പ്ലാ​സ്റ്റി​ക്കോ മ​റ്റ് അ​ഗ്നി​ബാ​ധ​യ്ക്ക് സാ​ധ്യ​ത​യു​ള്ള ഏ​തോ ആ​യ സ്ഥ​ല​ങ്ങ​ളോ ഒ​ഴി​വാ​ക്കു​ക.

ഈ ​അ​റി​വു​ക​ൾ വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കു​ക. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment