പിടിച്ചെടുത്തത് 37,500 രൂപ! ലോഡ്ജുകളും വാടക വീടുകളും കേന്ദ്രീകരിച്ച് ചൂതാട്ടം; നാലുപേര്‍ പിടിയില്‍

card play

കൊ​ച്ചി: ലോ​ഡ്ജു​ക​ളും വാ​ട​ക വീ​ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ചൂ​താ​ട്ടം ന​ട​ത്തു​ന്ന നാ​ലുപേ​ര്‍ ഷാ​ഡോ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ചി​റ്റൂ​ര്‍ റോ​ഡി​ലെ കൊ​ച്ചി​ന്‍ പാ​ര്‍​ക്ക് എ​ന്ന ലോ​ഡ്ജി​ല്‍ നി​ന്നും ത​മ്മ​നം സ്വ​ദേ​ശി റി​യാ​സ്, ക​രി​ത്ത​ല സ്വ​ദേ​ശി കു​മാ​ര്‍, തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി സു​ഡ​ല, കെഎ​സ്ആ​ര്‍ടി ബ​സ് സ്റ്റാന്‍​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മു​രു​ക​ന്‍ എ​ന്നി​വ​രാ​ണ് പ​ണം വ​ച്ച് ചൂ​താ​ട്ടം ക​ളി​ക്കവേ അ​റ​സ്റ്റി​ലാ​യ​ത്. എ​സ്ഐ ഹ​ണി കെ.​ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. 37, 500 രൂ​പ സം​ഘ​ത്തി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.
കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ച് വീ​ട് വാ​ട​ക​ക്കെ​ടു​ത്തും ലോ​ഡ്ജു​ക​ളി​ല്‍ മു​റി​ക​ളെ​ടു​ത്തും വ​ന്‍ ചൂ​താ​ട്ട പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ജി​ല്ലാ ക്രൈംബ്രാ​ഞ്ച് അ​സി​. ക​മ്മീ​ഷ​ണ​ര്‍ എ. ​ര​മേ​ഷ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.
പ​ന്നി​മ​ല​ത്ത്, ഗു​ണ്ട്, കീ​ച്ച്, റ​മ്മി എ​ന്നീ പേ​രു​ക​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ചൂ​താ​ട്ട​മാ​ണ് ഇ​വ​ര്‍ ന​ട​ത്തി​യി​രു​ന്ന​ത്. സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. സി​വി​ല്‍ പോ​ലീ​സു​കാ​രാ​യ വി​ശാ​ല്‍, രാ​ഹു​ല്‍, ഷ​മോ​ന്‍,സ​നോ​ജ്, അ​നി​ല്‍ എ​ന്നി​വ​രും ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts