നെടുങ്കണ്ടം: മോഷ്ടാക്കളുടെ ശല്യം പൊറുതിമുട്ടിച്ചപ്പോള്‍ ഇവരെ പിടികൂടുന്നവര്‍ക്ക് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു കര്ഷകന്.
ഏലത്തോട്ടത്തില്‍ മോഷ്ടാക്കളുടെ ശല്യം രൂക്ഷമായതോടെയാണ് തൂക്കുപാലം സ്വദേശിയായ രാജേഷ് പാരിതോഷികം പ്രഖ്യാപിച്ചത്.
കോവിഡ് കാലഘട്ടത്തിലാണ് രാജേഷ് ഏലം കൃഷി ആരംഭിച്ചത്. വില കൊടുത്ത് വെള്ളം വാങ്ങിയാണ് കൃഷി പരിപാലിക്കുന്നത്.
എന്നാല്‍, വിളവ് ആയ കാലം മുതല്‍ മോഷ്ടാക്കളുടെ ശല്യവും ആരംഭിച്ചു. തോട്ടത്തില്‍ നിന്നു പലതവണ പച്ച ഏലക്ക നഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ വിളവെടുപ്പിനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് രാജേഷിന് ഉണ്ടാകുന്നത്.