അഞ്ചല്‍ : മാരേജ് ബ്യൂറോയുടെ മറവില്‍ പണം വച്ച് ചൂതാട്ടം നടത്തിവന്ന സംഘത്തെ അഞ്ചല്‍ പോലീസ് പിടികൂടി.
അഞ്ചല്‍ കോളേജ് ജംഗ്ഷന് സമീപം ലൈഫ് ലൈന്‍ എന്ന മാരേജ് ബ്യൂറോയിലാണ് പണം വച്ചുള്ള ചൂതാട്ടം നടന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിലായിരുന്നു ഇന്നലെ രാത്രി ഏഴരയോടെ അഞ്ചല്‍ പോലീസ് സ്ഥാപനം റെയ്ഡ് ചെയ്തത്.
ഈ സമയം ഇവിടെ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന അയിലറ സ്വദേശി ബഷീർ, കുളത്തുപ്പുഴ സ്വദേശികളായ ജോസ്, റെജി, സുരേഷ്, അഞ്ചൽ സ്വദേശി സലീം, ഭാരതിപുരം സ്വദേശി മോഹനൻ എന്നിവരേ പോലീസ് പിടികൂടിയത്.
ഇവരില്‍ നിന്നും നാല്പതിനായിരം രൂപയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷനില്‍ എത്തിച്ച ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
സ്ഥാപനം കേന്ദ്രീകരിച്ചു വന്‍ തോതില്‍ പണം വച്ചുള്ള ചൂതാട്ടം നടക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപന ഉടമ റെജി എന്നയാള്‍ക്കെതിരെയും കേസെടുക്കുമെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ജി ഗോപകുമാര്‍, എസ്ഐ പ്രജീഷ് കുമാര്‍, ഗ്രേഡ് എസ്ഐമാരായ മുരഹരി, പ്രശാന്ത് എഎസ്ഐ ബൈജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രൂപേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രജീഷ്, സിജു എന്നിവരടങ്ങുന്ന സംഘമാണ് സംഘത്തെ പിടികൂടിയത്.