150 രൂ​പ​യ്ക്ക് 300 കി​ലോ​മീ​റ്റ​ർ! ഹോം​മെ​യി​ഡ് ഹൈ​ഡ്ര​ജ​ൻ കാ​ർ; ക​ർ​ഷ​ക​ പു​ത്ര​ന്‍റെ ക​ണ്ടു​പി​ടി​ത്തം കി​ടി​ല​ൻ‌

മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​യ ഹ​ർ​ഷ​ൽ ന​ക്ഷാ​നെ വാ​ഹ​ന​പ്രേ​മി​ക​ളെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

യ​വ​ത്മാ​ൽ ജി​ല്ല​യി​ലെ സാ​ധാ​ര​ണ ക​ർ​ഷ​ക​ന്‍റെ മ​ക​നാ​യി ജ​നി​ച്ച ന​ക്ഷാ​നെ​യാ​ണ് ഓ​ട്ടോ​മൊ​ബൈ​ൽ രം​ഗ​ത്തെ പു​ത്ത​ൻ താ​രം.

വെ​റും 150 രൂ​പ ചെ​ല​വി​ൽ 300 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കാ​വു​ന്ന ഹോം​മെ​യി​ഡ് ഹൈ​ഡ്ര​ജ​ൻ കാ​ർ നി​ർ​മി​ച്ചു ശ്ര​ദ്ധ നേ​ടി ന​ക്ഷാ​നെ. ഇ​ന്ധ​ന വി​ല ഉ​യ​രു​ന്ന ഇ​ക്കാ​ല​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള ബ​ദ​ൽ വാ​ഹ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്.

മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗി​ൽ എം​ടെ​ക്

ഹ​ർ​ഷ​ൽ ന​ക്ഷാ​നെ നി​സാ​ര​ക്കാ​ര​ന​ല്ല. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗി​ൽ എം​ടെ​ക് ബി​രു​ദ​ധാ​രി​യാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ.

നി​ല​വി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ധാ​താ​വാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ന​ക്ഷാ​നെ. ത​ന്‍റെ ബാ​ല്യ​കാ​ല സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​വും കാ​ർ നി​ർ​മി​ക്കു​ന്ന​തി​ൽ ന​ക്ഷാ​നെ​ക്കു ല​ഭി​ച്ചു. ന​ക്ഷാ​നെ​യു​ടെ വീ​ട്ടി​ൽ വ​ച്ചാ​ണ് കാ​റി​ന്‍റെ നി​ർ​മാ​ണ​ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​ന്ധ​ന​വി​ല കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​രും ബ​ദ​ർ മാ​ർ​ഗ​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്ന കാ​ല​മാ​ണി​തെ​ന്ന് ന​ക്ഷാ​നെ പ​റ​ഞ്ഞു. താ​നും അ​ങ്ങ​നെ​യൊ​ക്കെ ചി​ന്തി​ക്കു​ക​യും ചെ​യ്തു.

വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വു കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണു ത​ന്നെ ഇ​ത്ത​ര​ത്തി​ലൊ​രു കാ​റി​ന്‍റെ നി​ർ​മാ​ണ​ത്തി​ലേ​ക്കെ​ത്തി​ച്ച​തെ​ന്ന​നും ന​ക്ഷാ​നെ.

നി​ര​ത്തി​ലി​റ​ങ്ങു​മോ ഹൈ​ഡ്ര​ജ​ൻ കാ​ർ

സെ​ൽ​ഫ് ഡ്രൈ​വ് കാ​റാ​യാ​ണ് ന​ക്ഷാ​നെ ത​ന്‍റെ സ്വ​പ്ന​വാ​ഹ​നം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. പ്രോ​ട്ടോ ടൈ​പ്പ് ഘ​ട്ട​ത്തി​ലാ​ണു നി​ല​വി​ൽ വാ​ഹ​നം.

ന​ക്ഷാ​നെ ത​ന്‍റെ സ​ന്പാ​ദ്യ​ത്തി​ൽ നി​ന്ന് 25 ല​ക്ഷം രൂ​പ​യാ​ണ് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി കാ​റി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചെ​ല​വാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഹൈ​ഡ്ര​ജ​ന്‍ ഇ​ന്ധ​ന സം​വി​ധാ​ന​ത്തി​നും സെ​ല്‍​ഫ് ഡ്രൈ​വിം​ഗ് സി​സ്റ്റ​ത്തി​നും ന​ക്ഷാ​നെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ നി​ർ​മി​ക്കാ​നും ന​ക്ഷാ​നെ ആ​ഗ്ര​ഹി​ക്കു​ന്നു. വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ നി​ർ​മി​ക്കാ​നാ​യാ​ൽ വാ​ഹ​ന​ത്തി​ന്‍റെ വി​ല കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നും സാ​ധാ​ര​ണ​ക്കാ​ർ​ക്കും വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ന​ക്ഷാ​നെ.

അ​തേ​സ​മ​യം ന​ക്ഷാ​നെ ആ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ലെ അ​ത്ര എ​ളു​പ്പം കാ​ർ നി​ര​ത്തി​ലി​റ​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മ​ല്ല നി​ല​വി​ലു​ള്ള​ത്.

മോ​ഡി​ഫി​ക്കേ​ഷ​ൻ വ​രു​ത്തി​യ​വ, വീ​ടു​ക​ളി​ല്‍ നി​ര്‍​മി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കു​ക എ​ളു​പ്പ​മാ​യി​രി​ക്കി​ല്ല.

ഇ​ന്ത്യ​യി​ല്‍ ഇ​തി​നെ​ല്ലാം ക​ര്‍​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. നേ​ര​ത്തെ ടൊ​യോ​ട്ട ഹൈ​ഡ്ര​ജ​ൻ കാ​റു​ക​ൾ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​ന്ധ​ന ല​ഭ്യ​ത, മ​റ്റു സേ​വ​ന​ങ്ങ​ളു​ടെ അ​ഭാ​വം തു​ട​ങ്ങി​യ​വ രാ​ജ്യ​ത്തു​ണ്ട്. ഹൈ​ഡ്ര​ജ​ൻ കാ​റു​ക​ൾ ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ലി​റ​ങ്ങു​ന്ന​ത് സ​മീ​പ ഭാ​വി​യി​ൽ പോ​ലും സാ​ധ്യ​മാ​കി​ല്ല.

Related posts

Leave a Comment