ഇരുന്നു ജോലി ചെയ്യുന്നവര്‍ക്ക് കേള്‍ക്കാന്‍ അത്ര സുഖമുള്ള കാര്യങ്ങളല്ല പുറത്തുവരുന്നത്. പുതിയ പഠനം അനുസരിച്ച ഇരുന്നു ജോലി ചെയ്യുന്നവരില്‍ ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. പ്രതിദിനം അഞ്ചു മണിക്കൂറിലധികം ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ പ്രശ്്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. ഇത്തരക്കാരില്‍ കാര്‍ഡിയോ വാസകുലാര് ഡിസീസിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 2.2 ശതമാനം കൂടുതലാണ്. ബ്രിട്ടനിലെ വാര്‍വിക്ക് സര്‍വ്വകലാശാലയാണ് ഈ പഠനം നടത്തിയത്.
അഞ്ചു മണിക്കൂറിലധികം ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടാനും നല്ല കൊളസ്ട്രോളിന്റെ അളവ് കുറയാനും കാരണമാകുന്നു. ഇത് ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാകാനും പൊണ്ണത്തടി ഉണ്ടാകാനും കാരണമാകും. എന്നാല്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഒരു ദിവസം രണ്ടര കിലോമീറ്റര്‍ നടക്കുകയോ ഏഴു മണിക്കൂറോളം നില്‍ക്കുകയോ നടക്കുകയോ ചെയ്താല്‍ ഇരുന്നു ജോലി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നത്തെ മറികടക്കാനാകുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.