കൊച്ചി: മഞ്ജുവാര്യരുടെ നായകനായി മോഹന്‍ലാല്‍ വീണ്ടുമെത്തുന്നു. കെയര്‍ ഓഫ് സൈറാബാനു എന്ന ചിത്രത്തിലാണ് മഞ്ജുവും ലാലും വീണ്ടുമൊന്നിക്കുന്നത്. മഞ്ജുവാര്യര്‍ സൈറാബാനുവിനെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പീറ്റര്‍ ജോണ്‍ എന്ന കഥാപാത്രമായാണ്് ലാല്‍ എത്തുക എന്നാണ് വിവരം. അടുത്ത ആഴ്ച പുറത്തിറങ്ങാനിരുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസറില്‍ ഇതിന്റെ സൂചനകള്‍ ഉണ്ടെന്നാണ് വിവരം. സൈറാബാനുവിന്റെ ഭര്‍ത്താവാണ് പീറ്റര്‍ ജോണ്‍ എന്നും സൂചനയുണ്ട്.
ഹാസ്യതാരം അബിയുടെ മകനും കിസ്മത്ത് എന്ന ചിത്രത്തിലെ നായകനുമായ ഷെയ്ന് നിഗം, മുന്‍കാല നടി അമല അക്കിനേനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖസംവിധാകനായ അന്റണി സോണി സെബാസ്റ്റിയാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ടീസറിന് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു.
ചിത്രത്തില്‍ പോസ്റ്റ് വുമണായാണ് മഞ്ജു അഭിനയിക്കുന്നത്. അഡ്വ. ആനി ജോണ്‍ തറവാടി എന്ന കഥാപത്രത്തെയാണ് അമല ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സൈറ ബാനുവിന്റെ മകന് ജോഷ്വാ പീറ്റര്‍ എന്ന കഥാപാത്രമായാണ് ഷെയ്ന് നിഗം എത്തുക. എല്ലാ മേല്‍വിലാസങ്ങള്‍ക്കും കത്ത് നല്കുന്ന സൈറ ബാനുവിന് സ്വന്തമായൊരു മേല്‍വിലാസമില്ല.ആരുടേയോ കൃപയാല്‍ വാടകയ്ക്ക് എടുത്ത ചെറിയ ഒരു ഫഌറ്റിലാണ് താമസം. സൈറ ബാനുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായൊരു വീട് ഉണ്ടാക്കുകയാണ്. അതിനുള്ള ശ്രമം ആരംഭിച്ചിട്ട് കുറേ വര്‍ഷം ആയെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. എങ്കിലും സൈറ ബാനു സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. ഏക മകന് ജോഷ്വാ പീറ്റര്‍ നിയമ വിദ്യാര്‍ത്ഥിയാണ്.
അമ്മയും മകനുമെന്നതിലപ്പുറം, നല്ല സുഹൃത്തുക്കളാണ് ഇവര്‍. ഇതിനിടയ്ക്കാണ് ആനി ജോസ് തറവാടിയെന്ന വക്കീല്‍ ഇവരുടെ ജീവിതത്തിലേക്കു കടന്നു വരുന്നത്. ഇത് സൈറയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റമാണ് ഈ സിനിമയുടെ ഉള്ളടക്കം. ഇരുപത്തി അഞ്ചു വര്‍ഷത്തിനു ശേഷം അമല മലയാളസിനിമയില്‍ തിരിച്ചെന്നുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇറോസ് ഇന്റര്‍നാഷണലും മാക്ട്രോ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.