ലണ്ടൻ: ഹെൽത്ത് കെയർ വർക്കർ വിസകൾക്കുള്ള നിയമങ്ങൾ കർശനമാക്കി യുകെ. ഇതോടെ കുടുംബത്തെ കൊണ്ടുവരുന്നതിൽ നിയന്ത്രണങ്ങളുണ്ടാകും. ഹെൽത്ത് ആൻഡ് കെയർ വിസ അപേക്ഷകളിൽ 76 ശതമാനം കുറവ് രേഖപ്പെടുത്തി. നിരവധി ഇന്ത്യക്കാർ യുകെയിൽനിന്ന് മടങ്ങേണ്ട സാഹചര്യമാണു നിലവിലുള്ളത്.
യുകെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഹെൽത്ത് കെയർ വർക്കർ വിസ അപേക്ഷകളിൽ 76 ശതമാനം കുറവും കുടുംബത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ 58 ശതമാനം കുറവും ഉണ്ടായിട്ടുണ്ട്.
2023 ലെ ഹെൽത്ത് ആൻഡ് കെയർ വിസ ഗ്രാൻഡുകളിൽ ഇന്ത്യൻ പൗരന്മാരായിരുന്നു ഒന്നാമത്.
യുകെയിൽ കുടുംബമായി താമസിക്കുന്നവരുൾപ്പെടെ നിരവധി ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ നാടുകടത്തൽ നേരിടുന്ന സാഹചര്യമാണു നിലവിലുള്ളത്. വിസ നിയമങ്ങൾക്ക് അനുയോജ്യമായ പുതിയ ജോലികൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നാടുകടത്തപ്പെടും.