ബ്രസൽസ്: ഡീസൽ, പെട്രോൾ കാറുകൾ 2035ഓടെ നിരോധിക്കുന്നതടക്കം, കാർബൺ വാതകങ്ങളുടെ ഉത്പാദനം കുറയ്ക്കുന്നതിനു നിർദേശങ്ങൾ അടങ്ങിയ നിയമത്തിന്റെ കരട് യൂറോപ്യൻ യൂണിയൻ പുറത്തുവിട്ടു.
2050ൽ കാർബൺമുക്ത ഭൂഖണ്ഡമാകുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡിന്റെ തോത് അനുസരിച്ച് കന്പനികളിൽനിന്ന് പണം ഈടാക്കുക, കപ്പൽ- വിമാന ഇന്ധനങ്ങൾക്കു നികുതി ഏർപ്പെടുത്തുക,
പുനരുപയോഗിക്കാൻ കഴിയുന്ന ഊർജസ്രോതസുകൾ പ്രോത്സാഹിപ്പിക്കുക, ഊർജക്ഷമത കൂട്ടാനായി കെട്ടിടങ്ങൾ നവീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് നിയമത്തിൽ ഉള്ളത്. യൂറോപ്യൻ കമ്മീഷൻ തയാറാക്കിയ നിയമം യൂറോപ്യൻ പാർലമെന്റ് പാസാക്കണം.