ടൊറന്റോ: കാർഗോ വഴിയെത്തുന്ന പാഴ്സൽ വസ്തുക്കൾ മോഷ്ടിക്കുന്ന പതിനഞ്ചംഗ ഇന്ത്യൻ വംശജരുടെ സംഘത്തെ കനേഡിയൻ പോലീസ് പിടികൂടി
ഇവരിൽ നിന്ന് 90 ലക്ഷം കനേഡിയൻ ഡോളറിന്റെ (ഏകദേശം 56 കോടി രൂപ) മോഷണവസ്തുക്കൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ (ജിടിഎ) പീൽ നഗരസഭ പരിധിയിൽനിന്ന് തുടർച്ചയായി ട്രാക്ടർ, ട്രെയിലർ തുടങ്ങിയവയും കാർഗോ വസ്തുക്കളും മോഷണം പോകാൻ തുടങ്ങിയതോടെ കഴിഞ്ഞ മാർച്ചിൽ രൂപവത്കരിച്ച സംയുക്ത അന്വേഷണസംഘമാണു പ്രതികളെ പിടികൂടിയത്.