നേമം: കായൽക്കരയിൽ നിർത്തിയിട്ടിരുന്ന കാർ വെള്ളായണി കായലിൽ വീണു. ഇന്ന് രാവിലെ ഒൻമ്പത് മുപ്പതിനായിരുന്നു സംഭവം. പൂവ്വാർ കരുംകൂളം സ്വദേശി രാജേന്ദ്രന്റേതാണ് കാർ.
രാവിലെ മീൻ വാങ്ങുവാൻ എത്തിയതായിരുന്നു രാജേന്ദ്രൻ. കാർ നിർത്തിയിട്ടതിനുശേഷം കാക്കാമുല കായൽ കര ഭാഗത്ത് നിന്നു മീൻ വാങ്ങുവാൻ പോയപ്പോൾ കാർ ഉരുണ്ട് കായലിൽ വീഴുകയായിരുന്നു.
ദിവസവും നിരവധി പേരാണ് കാക്കാ മൂല കായൽക്കരയിൽ നിന്നും മീൻ വാങ്ങുവാൻ എത്തുന്നത്.സംഭവത്തെ തുടർന്ന് വിഴിഞ്ഞം ഫയർഫോഴ്സ് രവീന്ദ്രന്റെ നേതൃത്വത്തിലും നേമം പോലിസും നാട്ടുകാരും ചേർന്നാണ് മൂന്ന് മണിക്കൂർ കഴിഞ്ഞ് കാർ കരയിലെത്തിച്ചത്.