കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂസിഡ് മോട്ടോഴ്സിൽ നിന്നുള്ള ആദ്യത്തെ ഓൾ-ഇലക്ട്രിക് കാർ ന്ധലൂസിഡ് എയർന്ധ ഒരു പുതിയ വ്യവസായ മാനദണ്ഡം കൊണ്ടുവരുമെന്നാണ് വിദഗദ്ധർ അഭിപ്രായപ്പെടുന്നത്.
ഇപ്പോഴത്തെ ഏറ്റവും ദൂരപരിധി നൽകുന്ന ടെസ്ലയുടെ ന്ധമോഡൽ എസ്ന്ധന്റെ ഒറ്റ ചാർജിന് 402മൈൽ എന്നത് പഴങ്കഥ ആകുമെന്നാണ് ലൂസിഡ് മോട്ടോർസ് പറയുന്നത്. അടുത്ത വർഷം അരിസോണയിൽ നിർമിക്കുന്ന പ്ലാന്റിൽ ന്ധലൂസിഡ് എയർന്ധ ഉൽപാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എഞ്ചിനീയറിംഗ് കണ്‍സൾട്ടിംഗ് സ്ഥാപനമായ എഫ്ഈവി നോർത്ത് അമേരിക്കയാണ് ഫലങ്ങൾ പരിശോധിച്ച് വിവരങ്ങൾ പുറത്തു വിട്ടത്. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പിന്തുണയുള്ള ലൂസിഡ് മോട്ടോർസ് അവരുടെ ന്ധലൂസിഡ് എയർന്ധ എന്ന ആഡംബര ഇവി സെഡാന്റെ അന്തിമ പതിപ്പ് സെപ്റ്റംബർ 9 ന് പുറത്തിറക്കും എന്നറിയിച്ചു.
എന്നാൽ അതിനു മുൻപുതന്നെ 1,000 ഡോളർ നിക്ഷേപത്തിലൂടെ റീസർവേഷൻ ആരംഭിച്ചു എന്ന് ടെസ്ലയുടെ മുൻ എഞ്ചിനീറിങ് വിഭാഗം വൈസ് പ്രസിഡന്റും ഇപ്പോഴത്തെ ലൂസിഡ് മോട്ടോർസ്,സി ഇ ഓ യും ആയ പീറ്റർ റാവ്ലിൻസണ്‍ അറിയിച്ചു.
റിപ്പോർട്ട്: അജു വാരിക്കാട്