കോട്ടയം: ലോക ഹൃദയദിന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കാരിത്താസ് ആശുപത്രിയും ഡെക്കാത്തലോണും സംയുക്തമായി കാരിത്തോണ്‍ എന്ന പേരില്‍ മാരത്തണ്‍ സംഘടിപ്പിച്ചു.
കാരിത്താസ് കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെയും കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ നടന്ന മാരത്തണ്‍ കാരിത്താസ് ഹോസ്പിറ്റല്‍ സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തേവരപ്പറമ്പിലും കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്ഒഡി ഡോ. ജോണി ജോസഫും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു.
ഇരുനൂറോളം ആളുകള്‍ പങ്കെടുത്ത മാരത്തണ്‍ രാവിലെ കാരിത്താസ് മാതാ ഹോസ്പിറ്റലില്‍നിന്ന് ആരംഭിച്ച് കാരിത്താസ് റൗണ്ട് വഴി കാരിത്താസ് മാതാ ഹോസ്പിറ്റലില്‍ അവസാനിച്ചു. കാരിത്താസ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളില്‍നിന്നുള്ള ജീവനക്കാരോടൊപ്പം പൊതുജന പങ്കാളിത്തംകൊണ്ടും മാരത്തണ്‍ ശ്രദ്ധേയമായി.
ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാരിത്താസ് ഹോസ്പിറ്റല്‍ ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ തുടര്‍ച്ചയായി മാരത്തണ്‍ മാറിയെന്നും ഹൃദയദിന സന്ദേശമായ യൂസ് ഹാര്‍ട്ട് ഫോര്‍ ആക്ഷന്‍ എന്നത് ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചെന്നും കാരിത്താസ് ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത് പറഞ്ഞു.
മാരത്തണിനുശേഷം നടന്ന ചടങ്ങില്‍ ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്. അന്‍സില്‍ വിജയികള്‍ക്ക് സമ്മാനം നല്കി. കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജിസ്മോന് മഠത്തില്‍, ഫാ. ജിനു കാവില്‍, ഫാ. ജോയ്സ് നന്ദിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.