പാർക്കിംഗ് ഏരിയായില്ഡ നിർത്തിയിട്ടിരുന്ന കാർ കുഴിയിലേക്ക് താഴുന്ന വീഡിയോ വൈറലാകുന്നു. മഹാരാഷ്ട്രയിലെ ഗാട്കൊപറിലെ റെസിഡൻഷ്യൽ കോംപ്ലെക്സിൽ പാർക്കു ചെയ്ത കാറാണ് കുഴിയിലേക്ക് താഴ്ന്നു പോയത്.
കാറിന്റെ ബോണറ്റും മുന്‍ ചക്രങ്ങളും ആദ്യം ഗര്‍ത്തതിലേക്ക് പതിക്കുകയും തുടര്‍ന്ന് പിന്‍ഭാഗം ഉള്‍പ്പടെ കുഴിയിലേക്ക് ആണ്ടുപോവുകയുമായിരുന്നു.
സംഭവം നടന്ന സ്ഥലത്തുണ്ടായിരുന്ന കിണർ മൂടിയശേഷം അതിനു മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാണ് പാർക്കിംഗ് ഏരിയ സജ്ജീകരിച്ചിരുന്നത്.
കനത്ത മഴയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നതാണ് കാർ താഴ്ന്നു പോകാൻ കാരണമെന്നും പോലീസ് അറിയിച്ചു. എന്നാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് യാതൊരു ചലനവും ഇല്ല.