മെല്‍ബണ്‍: ഗെയിമുകളുടെ എണ്ണത്തില്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടത്തില്‍ ക്രൊയേഷ്യയുടെ ഇവോ കാര്ലോവിച്ചിനു വിജയം. അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ അര്‍ജന്റീനയുടെ ഔറേസ്യോ തെബല്ലോസിനെ പരാജയപ്പെടുത്തി കാര്‍ലോവിച്ച് രണ്ടാം റൗണ്ടിലെത്തി. അഞ്ചു മണിക്കൂര്‍ 14 മിനിറ്റ് നീണ്ട മത്സരത്തില്‍ 67, 36, 75, 62, 2220 എന്ന സ്കോറിനാണ് കാര്‍ലോവിച്ച് വിജയത്തിലേക്കെത്തിയത്.
20ാം സീഡാണ് കാര്‍ലോവിച്ച്. സമയക്കണക്കില്‍ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടത്തേക്കാള്‍ ആറു മണിക്കൂര്‍ കുറവായിരുന്നു കാര്ലോവികച്ച് തെബലോസ് പോര്. 2010ലെ വിംബിള്‍ഡണില്‍ ജോണ്‍ ഇസ്നറും നിക്കോളാസ് മിഹോതും തമ്മിലുള്ള മത്സരമാണ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടം. 11 മണിക്കൂറും അഞ്ചു മിനിറ്റും നീണ്ട മത്സരത്തില്‍ അവസാന സെറ്റ് 7068ന് നേടിയാണ് ഇസ്നര്‍ വിജയിച്ചത്.
2012ലെ ജോക്കോവിച്ച് നദാല്‍ പോരാട്ടമാണ് ഓസ്ട്രേലിയന്‍ ഓപ്പണിലെ സമയക്കണക്കില്‍ ഏറ്റവും നീളമേറിയ മത്സരം. കാര്‍ലോവിക് തെബല്ലോസ് മത്സരം സമയക്കണക്കില്‍ നദാല്‍ വെര്‍ഡാസ്കോ മത്സരത്തിനൊപ്പം രണ്ടാം സ്ഥാനത്താണ്.