നോർഫോക്കിലെ ഡെറെഹാമിൽ താമസിക്കുന്ന 31 കാരനായ പീറ്റർ മാക്കൻ നാട്ടിലെ ആസ്ഥാന പൂട്ട് തുറക്കൽ വിദഗ്ധൻ എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് മുട്ടൻ പണി കിട്ടിയ വാർത്തയാണ് വൈറലാകുന്നത്. വളർത്തു നായകളോടൊപ്പം അദ്ദേഹം യാത്ര ചെയ്യുകയായിരുന്നു.
പെട്ടെന്ന് എമർജൻസിയായി അദ്ദേഹത്തിന് വണ്ടിയിൽ നിന്ന് ഇറങ്ങേണ്ടി വന്നു. ടയറുകളിൽ വായു നിറയ്ക്കാൻ ഒരു സർവീസ് സ്റ്റേഷനിൽ വണ്ടി നിർത്തി. വായു നിറച്ച് വണ്ടിക്കുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ഡോർ എന്ത് ചെയ്തിട്ടും തുറക്കാൻ സാധിക്കുന്നില്ല.
വണ്ടിയുടെ അകത്തേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് താൻ ശരിക്കും പെട്ടു എന്ന് അദ്ദേഹത്തിന് മനസിലായത്. വാഹനത്തിനുള്ളിൽ ഇരുന്ന വളർത്തു നായ്ക്കളിലൊന്ന് സെൻട്രൽ ലോക്കിംഗ് ബട്ടണിൽ അമർത്തി കാർ ലോക്ക് ചെയ്തു. അതോടെ വണ്ടി ലോക്കായി പീറ്റർ വഴിയിലുമായി.
പൂട്ട് തുറക്കാൻ അദ്ദേഹം കുറേനേരം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം വീണ്ടും നായ്ക്കൾ തന്നെ കാര്യങ്ങൾ ഏറ്റെടുത്തു. അബദ്ധത്തിൽ വീണ്ടും നായ്ക്കളുടെ കാല് ലോക്ക് ബട്ടണിൽ തട്ടി. പിന്നാലെ കാറിന്റെ ലോക് മാറി ഡോർ തുറന്നു. പീറ്റർ കാറിനുള്ളിലുമായി.