റോഡില്‍ വാഹനവുമായി ഇറങ്ങിക്കഴിഞ്ഞാല്‍ എന്തെങ്കിലുമൊക്കെ സാഹസികതകള്‍ കാണിച്ചില്ലെങ്കില്‍ ഒരു ത്രില്ലില്ലെന്നുള്ള രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.
റോഡിലെ വാഹനങ്ങളുടെ നരിവധി സാഹസികതയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും സാധാരണമാണ്.
ചില സാഹസികതകള്‍ വലിയ അപടകങ്ങള്‍ക്കും കാരണമാകാറുണ്ട്.
ശ്വാസമടക്കിപ്പിടിച്ച്
അജയ് യിത എന്ന എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലുള്ളവര്‍ ശ്വാസമടക്കിപ്പിടിച്ച് കണ്ടത്.
ഇടുങ്ങിയ ഒരു വഴി വഴിയുടെ ഒരു വശം കൊക്ക മറുവശം മല. അവിടെ വെച്ച് ഒരാള്‍ കാര്‍ തിരിക്കുകയാണ്.അതുകണ്ടാല്‍ എങ്ങനെയാണ് ശ്വാസം നിലച്ചു പോകാതിരിക്കുന്നത്.
സാഹസികമായി വിജയിച്ചു
സംഭവം അല്‍പ്പം റിസ്കാണെങ്കിലും ഡ്രൈവര്‍ പിന്മാറാന് തയ്യാറല്ലായിരുന്നു. അയാള്‍ ആ ഇടുങ്ങിയ സ്ഥലത്തിട്ട് കാര്‍ തിരിച്ചു.
രണ്ട് മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഓരോ തവണയും വാഹനം പുറകോട്ട് എടുക്കുമ്പോള്‍ വാഹനത്തിന്റെ പുറകിലെ ചക്രങ്ങള്‍ റോഡില്‍ നിന്നും കൊക്കയുടെ ഭാഗത്തേക്ക് ഇറങ്ങും.
പക്ഷേ, ഡ്രൈവര്‍ ഏറെ ക്ഷമയോടെ തന്റെ ദൗത്യം പൂര്‍ത്തികരിച്ചു.
ഇത്രയും വേണമായിരുന്നോ
ഏകദേശം ഒരു കോടിയിലധികം പേരാണ് ഈ വീഡിയോ കണ്ടത്. കണ്ടവരില്‍ പലരും ഡ്രൈവറുടെ സാഹസികതയെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ചിലര്‍ ചോദിക്കുന്നത് ഇത്രയ്ക്ക് വേണമായിരുന്നോ? അല്‍പ്പം മുന്നോട്ടോ പിറകോട്ടോ പോയി നല്ല വഴിയിലെത്തിയതിനുശേഷം തിരിച്ചാല്‍ പോരായിരുന്നോ എന്ന്.
എന്തായലും ഡ്രൈവറും ലോക്കേഷനും ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.