വാഹനത്തിനുള്ളിൽ ഇഴ ജന്തുക്കൾ കയറുന്നത് പുതിയ സംഭവമല്ല. വാഹനം പാർക്ക് ചെയ്യുന്പോഴാണ് പലപ്പോഴും പാന്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കൾ അകത്തുകയറുന്നത്.
പാന്പുകൾ വാഹനത്തിന്റെ എൻജിൻ ഉൾപ്പെടെയുള്ള ഭാഗത്ത് കയറിയാൽ പിന്നെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. കാറിന്റെ ബോണറ്റിനുള്ളിൽ നിന്നു രാജവെന്പാലയെ പിടികൂടിയ സംഭവമാണ് തായ്ലൻഡിൽ നിന്ന് വരുന്നത്.
ഫാമിനു സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ ഉള്ളിലാണ് പാന്പ് കയറിയത്. പാമ്പ് കാറിനടിയിലേക്ക് ഇഴഞ്ഞു പോകുന്നത് ഫാം ജീവനക്കാരനായ പ്രസോങ് സോംസുദ് കണ്ടിരുന്നു.
കാറിനടിയിലൂടെ എൻജിനകത്തു പ്രവേശിച്ച പാമ്പിനെ ഏറെ പണിപ്പെട്ടാണ് കണ്ടെത്താനായത്.
അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനു ശേഷമാണ് കാറിനുള്ളിൽ എൻജിനകത്ത് പതുങ്ങിയിരിക്കുന്ന നിലയിൽ പാമ്പിനെ കണ്ടത്.
വർക്ക്ഷോപ്പിലെത്തിച്ച കാർ ഉയർത്തിയും ബോണറ്റു തുറന്നും മറ്റും പരിശോധിച്ചെങ്കിലും പാമ്പിനെ ആദ്യം കണ്ടെത്താനായില്ല. ചൂടുതേടിയാകാം പാമ്പ് കാറിന്റെ എൻജിനുള്ളിൽ കടന്നതെന്നാണ് നിഗമനം.