പച്ചക്കറി പാത്രത്തിലെ കളര്‍ഫുള്‍ പച്ചക്കറിയാണ് ക്യാരറ്റ്. പച്ചക്കോ പാകം ചെയ്തോ കാരറ്റ് കഴിക്കാന്‍ സാധിക്കും. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം എന്നിവ ഉള്‍പ്പെടെയുള്ള അധിക പോഷകങ്ങള്‍ ഇതില്‍ അടങ്ങിട്ടുണ്ട്. ല്യൂട്ടിന്‍, ബീറ്റാ കരോട്ടിന്‍, സിയാക്സാന്തിന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ കാരറ്റ് കഴിക്കുന്നത് നല്ലതാണ്.
കാരറ്റ് വേവിച്ച് പേസ്റ്റ് രൂപത്തില്‍ കൊച്ചു കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്. ഡയറ്റ് നോക്കുന്നവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന പോഷകപ്രതമായ പച്ചക്കറിയാണ് ഇത്.
ദോഷകരമായ ബാക്ടീരിയകളില്‍ നിന്ന് മോണകളെയും പല്ലുകളെയും സംരക്ഷിക്കുന്നതിനു കാരറ്റ് സഹായിക്കുന്നു. ദിവസവും ഒരു കാരറ്റ് കഴിക്കുന്നത് നിര്‍ജ്ജലീകരണം തടയും.
ഇത് ചര്‍മ്മത്തെ ഫലപ്രദമായി സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. കാരറ്റില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകള്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ചീത്തകൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കുന്നു. കാരറ്റില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം തടയാന്‍ സഹായിക്കും.
കാര്‍ബോഹൈഡ്രേറ്റിന്റെയും കൊഴുപ്പിന്റെയും അളവ് കാരറ്റില്‍ കുറവായതിനാല്‍ ഡയറ്റ് ചെയ്യുന്നവര്‍ ഭക്ഷണത്തില്‍ കാരറ്റ് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.