ജീവനക്കാർക്ക് 100 കാറുകൾ സമ്മാനിച്ച് ഐടി കന്പനി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡിയാസ്2ഐടി എന്ന കമ്പനിയാണ് 100 ജീവനക്കാർക്ക് കാർ സമ്മാനമായി നൽകുന്നത്.
10 വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാർക്കാണ് സമ്മാനം നൽകുന്നത്. മാരുതി സുസൂക്കിയുടെ കാറുകളാണ് നൽകിയത്. എസ് ക്രോസ് മുതൽ ബലേനോ വരെയുള്ള കാറുകളാണ് നൽകുന്നത്.
കാറുകൾ സമ്മാനമല്ല, മറിച്ച് ജീവനക്കാർ തന്നെ കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണെന്നാണ് സ്ഥാപകനും ചെയർമാനുമായ മുരളി വിവേകാനന്ദൻ പറഞ്ഞത്.
കമ്പനിക്ക് ലഭിക്കുന്ന ലാഭം ജീവനക്കാർക്ക് നൽകുമെന്ന് ഏഴ്-എട്ട് വർഷങ്ങൾക്ക് മുൻപ് വാഗ്ദാനം ചെയ്തിരുന്നു.
കാർ സമ്മാനമായി നൽകിയത് ആദ്യ പടി മാത്രമാണെന്നും ഇനിയും കൂടുതൽ സമ്മാനങ്ങൾ നൽകാനാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നതെന്നും വിവേകാനന്ദൻ പറഞ്ഞു.
ഐഫോൺ, സ്വർണ കോയിൻ എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ മുൻപും കമ്പനി നൽകിയിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. 15 കോടി രൂപയാണ് കാറുകൾ വാങ്ങുന്നതിനായി കന്പനി ചെലവാക്കിയത്.