ദക്ഷിണകൊറിയയിലെ സീയൂളിൽ ഒരു കഫെയുണ്ട്. സന്ദർശകരെ കാർട്ടൂണ്‍ ലോകത്തെത്തിക്കുന്ന കഫെ! വേറിട്ട ഇന്റീരിയർ ഡിസൈനിംഗും പെയിന്റിംഗുമാണ് യെന്നോം ഡോംഗ് 239-20 എന്നു പേരിട്ടിരിക്കുന്ന ഈ കഫെയുടെ പ്രശസ്തിക്കു കാരണം.
കഫേയ്ക്കുള്ളിലെ ഫർണിച്ചറുകളും അലങ്കാരവസ്തുക്കളുമെല്ലാംതന്നെ കാർട്ടൂണ്‍ ലോകത്തെ അനുസ്മരിപ്പിക്കുംവിധമാണ് ക്രമീകരിച്ചിരിക്കുന്നത്. കറുപ്പും വെളുപ്പുമാണ് പ്രധാന നിറങ്ങൾ. പെൻസിൽ ഡ്രോയിംഗിലേതുപോലെയാണ് ഈ നിറങ്ങൾ കഫെയ്ക്കുള്ളിൽ ഉപയോഗിച്ചിരിക്കുന്നത്.
കേവലം 20 പേർക്കുമാത്രം സീറ്റുള്ള കഫെയിൽ വരുന്ന നാലു മാസത്തേക്കു സന്ദർശകരെ സ്വീകരിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നാലു മാസത്തേക്കുളള ബുക്കിംഗ് കഴിഞ്ഞതാണ് കാരണം.