കണ്ണൂർ: സ്വഭാവദൂഷ്യത്തെ തുടർന്ന് സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരേ പാർട്ടി നടപടി. മാടായി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കൽ കമ്മിറ്റിയംഗത്തിനെതിരേയാണ് നടപടി എടുത്തത്.
സുഹൃത്തിന്റെ ഭാര്യക്ക് വാട്സാപ്പിലൂടെ അശ്ലീല സന്ദേശം അയച്ചെന്നായിരുന്നു പരാതി.
സഹകരണ ബാങ്ക് ജീവനക്കാരൻകൂടിയായ പാർട്ടിയംഗത്തെ ലോക്കൽ കമ്മിറ്റിയിൽനിന്നും പാർട്ടി ബ്രാഞ്ചിൽനിന്നും ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്.