വ്യാജ രേഖ ചമച്ച് പീഡന പരാതി ഉന്നയിച്ചതിന് ഒളിംപ്യന് മയൂഖ ജോണി അടക്കം 10 പേര്ക്കെതിരെ ആളൂര് പൊലീസ് കേസെടുത്തു.
മുരിയാട് എംപറര് ഇമ്മാനുവല് പ്രസ്ഥാനത്തിന്റെ പരമാധികാരി നിഷ സെബാസ്റ്റ്യന്, ട്രസ്റ്റിമാരായ ഉമേഷ് ജോസ്, നവീന് പോള്, പി.പി.ഷാന്റോ എന്നിവര്ക്കും മറ്റ് ആറു പേര്ക്കും എതിരെ കേസെടുക്കാനാണ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിര്ദേശിച്ചത്.
അപകീര്ത്തിപരമായ ആരോപണം ഉന്നയിച്ചതിനെതിരെയാണ് കേസ്. ഇവിടെ ട്രസ്റ്റി ആയിരുന്ന സാബു നല്കിയ പരാതിയിലാണ് ഉത്തരവ്.
മയൂഖ ജോണിയുടെ വീട്ടില് താന് ഭീഷണി നോട്ടീസ് കൊണ്ടുപോയിട്ടുണ്ട് എന്നാരോപിച്ചത് അപകീര്ത്തികരമാണെന്നും നേരത്തെ ട്രസ്റ്റി ആയിരുന്ന ജോണ്സണ് മറ്റൊരു യുവതിയെ മാനഭംഗം നടത്തിയതായി വ്യാജരേഖ കെട്ടിച്ചമച്ചാണു പരാതി നല്കിയതെന്നും സാബു ആരോപിച്ചിരുന്നു.
ഈ കേസില് നടപടി ഇല്ലാത്തതു പ്രതികളുടെ സ്വാധീനം മൂലമാണെന്നാരോപിച്ച് മയൂഖ ജോണി കഴിഞ്ഞ 30ന് പത്രസമ്മേളനം നടത്തുകയും ഡിജിപി ഉള്പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്ക്കു പരാതി നല്കുകയും ചെയ്തിരുന്നു.
ഇപ്പോള് കുറ്റാരോപിതരായവര് ഗൂഢാലോചന നടത്തിയതിന്റെയും വ്യാജരേഖകള് ഉണ്ടാക്കുന്നതിന്റെയും തെളിവുകള് അടങ്ങുന്ന രണ്ടു സിഡികള് സാബു കോടതിയില് സമര്പ്പിച്ചു.