ജോധ്പുർ: ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറിനെതിരായ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയുടെ ട്വീറ്റ് വിവാദത്തിൽ. താരത്തിനെതിരെ കേസെടുത്ത് അന്വേഷണ റിപ്പോർട്ട് നൽകാൻ രാജസ്ഥാനിലെ ജോധ്പൂർ കോടതി പോലീസിനോട് നിർദേശിച്ചു. പട്ടികജാതി-പട്ടികവർഗ നിയമത്തിന് കീഴിൽ താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഡിസംബർ 26നാണ് ബി.ആർ. അംബേദ്കറുടെ സംവരണ നയത്തെ എതിർത്ത് പാണ്ഡ്യ ട്വീറ്റ് ചെയ്തത്. വിവാദമായതോടെ താരം ഇത് ട്വിറ്ററിൽ നിന്ന് നീക്കിയിരുന്നു. പാണ്ഡ്യയുടെ ട്വീറ്റ് കുറ്റകരമാണെന്നും ജനവികാരം വ്രണപ്പെടുത്തുന്നതുമാണെന്നും ആരോപിച്ച് ഡി.ആർ മെഹ്വാൾ എന്നയാളാണ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഡിസംബർ 26 ന് ആയിരുന്നു പാണ്ഡ്യയുടെ വിവാദ ട്വീറ്റ്. ഏതാണ് അംബേദ്ക്കർ??? നിയമവും ഭരണഘടനയും എഴുതിയുണ്ടാക്കിയ ആളോ രാജ്യത്ത് സംവരണം എന്ന രോഗത്തെ പടർത്തിയ ആളോ- എന്നായിരുന്നു പാണ്ഡ്യ ട്വീറ്റ് ചെയ്തത്.