പാന്റിന് നീളം ഇല്ലെന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ അധിക്ഷേപിച്ച സ്കൂള്‍ പ്രിന്‍സിപ്പലിനെതിരേ കേസ്. വിദ്യാര്‍ഥിയുടെ പരാതിയില്‍ ചൈല്ഡ്ലൈനാണ് കേസെടുത്തിരിക്കുന്നത്.
വടകരയിലെ സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പാളിന് എതിരെയാണ് പരാതി. നീ എന്താ പെണ്ണായി നടക്കാന്‍ നോക്കുകയാണോ? എന്നാലൊട്ട് പെണ്ണ് ആവുകയും ഇല്ല എന്നാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞതെന്ന് കുട്ടി പറയുന്നു.
അപമാനം കാരണം ക്ലാസില്‍ പോകാന്‍ കഴിയുന്നില്ല. ക്ലാസില്‍ വരാതിരുന്നിട്ടും സ്കൂള്‍ അധികൃതര്‍ അന്വേഷിക്കുന്നില്ല.
മുടി നീട്ടി വളര്‍ത്തിയതിന്റെ പേരിലും പ്രിന്‍സിപ്പാള്‍ അധിക്ഷേപിച്ചതായി കുട്ടി പറയുന്നു.