എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്കെതിരേ ലൈംഗികപീഡന പരാതി നല്കിയ യുവതിയ്ക്കെതിരേ മറുപരാതിയുമായി എംഎല്‍എയുടെ ഭാര്യ.
യുവതി എംഎല്‍എ യുടെ ഫോണ്‍ മോഷ്ടിച്ചു എന്നാണ് പരാതി. എംഎല്‍എയുടെ ഭാര്യ നല്കിയ പരാതിയില്‍ എറണാകുളം കുറുപ്പുംപടി പോലീസ് കേസെടുത്തു.
പരാതിയില്‍ എംഎല്‍എയുടെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. എല്‍ദോസിന്റെ മൊബൈല്‍ ഫോണ്‍ യുവതി മോഷ്ടിച്ചെന്നും അത് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ എംഎല്‍എയെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുവെന്നുമാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്.
എല്‍ദോസ് കുന്നപ്പിള്ളിലിനെതിരേ യുവതി നല്കിയ പരാതിയില്‍ കേസെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു എംഎല്‍എയുടെ ഭാര്യയുടെ പരാതി.
അതേസമയം, എംഎല്‍എയ്ക്കെതിരെ കഴിഞ്ഞ ദിവസം മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തിരുന്നു.
വക്കീല്‍ ഓഫീസില്‍ വെച്ച് പരാതിക്കാരിയെ മര്‍ദിച്ചെന്ന മൊഴിയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസാണ് കേസെടുത്തത്.സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരിയ്ക്കെതിേെര അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയതിന് കേസെടുത്തിരുന്നു.
നാലു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചിത്രങ്ങള്‍ ഉള്‍പ്പെടെ നല്കി അപകീര്‍ത്തിപരമായ പ്രചരണം നടത്തിയെന്ന് യുവതിയുടെ പരാതി.
ഇത് പ്രചരിപ്പിക്കുന്നതിനായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് എല്‍ദോസ് കുന്നപ്പിള്ളി ഒരു ലക്ഷം രൂപ നല്‍കിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.