നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനില്‍ വന്‍ സാമ്പത്തിപ്പ്. അംഗങ്ങളുടെ ലെവി അടക്കമുള്ള മൂന്നു കോടിയോളം രൂപ തട്ടിച്ചതായി നേതൃത്വത്തിനെതിരേ യുഎന്‍എ വൈസ് പ്രസിഡന്റ് പരാതി നല്കി. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നാണ് ആവശ്യം. സംഘടനയിലെ ഭിന്നത മറനീക്കി പുറത്തു വരുന്നതാണ് പരാതിയിലൂടെ വ്യക്തമാകുന്നത്.
ജാസ്മിന് ഷായും കൂട്ടരും കണക്കുകള്‍ അവതരിപ്പിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. അതേസമയം അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നാണ് ജാസ്മിന് ഷായും കൂട്ടരും പറയുന്നത്. സംഘടനയ്ക്കുള്ളില്‍ വലിയ പ്രതിസന്ധിയാണ് ഇതോടെ ഉടലെടുത്തത്.