ആര്‍പ്പോ ആര്‍ത്തവത്തിന്റെ സംഘാടകര്‍ക്ക് എട്ടിന്റെ പണിയുമായി കോടതി. സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. സ്ത്രീകളെ പരസ്യമായി ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നതരത്തില്‍ സ്ത്രീകളുടെ രഹസ്യ ഭാഗങ്ങള്‍ പരിപാടിയുടെ കമാനത്തില്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് കേസ്.
സ്ത്രീകളുടെ രഹസ്യ ഭാഗങ്ങള്‍ പരസ്യമായി കലാ രൂപത്തില്‍ ചിത്രീകരിച്ച കമാനം ഉണ്ടാക്കുകയായിരുന്നു സംഘാടകര്‍ ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരം ഇത് കുറ്റകരമാണ്. മാത്രമല്ല അശ്ലീലകരമായ ഈ കമാന ദൃശ്യത്തിനു മുന്നില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ദൃശ്യവും സംഘാടകര്‍ വയ്ച്ചിരുന്നു. ഭരണഘടനയേയും അവഹേളിച്ചു എന്ന് കേസില്‍ പരാമര്‍ശം ഉണ്ട്..
ബിജെപി മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പത്മജ എസ്.മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ എറണാകുളം മജിസ്‌ട്രേട്ട് കോടതിയാണു കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. പോലീസില്‍ നേരിട്ട് പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നപ്പോഴാണ് കോടതി വഴി നടപടിയിലേക്ക് പരാതിക്കാരി നീങ്ങിയത്.
ഇന്ത്യന്‍ ഭരണഘടനയെ പൊതുജനമധ്യത്തില്‍ അവഹേളിച്ചു, സ്ത്രീത്വത്തെ പൊതു ജനമധ്യത്തില്‍ അവഹേളിച്ചു, സ്ത്രീയുടെ ആര്‍ത്തവരക്തം പൊതുറോഡില്‍ ഒഴിക്കുന്നതായി തോന്നിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണു ഹര്‍ജിക്കാരി കോടതിയില്‍ ഉന്നയിച്ചത്. എന്തായാലും പാര്‍ട്ടി ഇടപെടലുണ്ടായില്ലെങ്കില്‍ പോലീസ് ആര്‍പ്പോ ആര്‍ത്തവക്കാരെ പൊക്കുമെന്നുറപ്പ്.