യുവതിയെ പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ കേസ്. 25കാരിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ സുഹൃത്തുള്പ്പെടെയുള്ളവര്ക്കെതിരേയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.
പീഡനം സംബന്ധിച്ച് യുവതി വെവ്വേറെ പരാതികള്‍ നല്കിയതിനാല് അഞ്ചുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.2016 മാര്‍ച്ച് 23 മുതല്‍ മാസങ്ങളോളം ഭര്‍ത്താവിന്റെ സുഹൃത്തടക്കമുള്ളവര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
മാര്‍ച്ച് 23ന് പുലര്‍ച്ചെ 1.30 ന് ഭര്‍തൃസുഹൃത്ത് യുവതിയുടെ വീട്ടിലെത്തുകയും ലൈംഗിക പീഡനത്തിനിരയാക്കുകയുമായിരുന്നു. ഈ രംഗങ്ങള്‍ ഇയാള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി തന്റെ സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു.
തുടര്‍ന്ന് ബാക്കി പ്രതികളും യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. നിരന്തരമായ ലൈംഗിക പീഡനങ്ങള്‍ കാരണം തളര്‍ന്ന യുവതി തന്നെ ഉപദ്രവിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ നഗ്നദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് സംഘം പീഡനം തുടര്‍ന്നു.
എല്ലാവരുടെയും പേരെഴുതിവച്ച് ആത്മഹത്യ ചെയ്യുമെന്ന് യുവതി അറിയിച്ചതോടെ സംഘം കുറച്ചുനാള്‍ പീഡനത്തില്‍ നിന്ന് പിന്തിരിഞ്ഞിരുന്നു. പിന്നീട് വീണ്ടും സംഘം ഭീഷണിയുമായി എത്തി. ഭര്‍ത്താവ് നാട്ടിലെത്തിയതോടെ യുവതി വിവരം പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. അതിനിടെ യുവതിയെ പീഡിപ്പിച്ച സംഘത്തില്‍പെട്ട യുവാവിനെ ഭര്‍ത്താവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി കൈകാലുകള്‍ തല്ലിയൊടിച്ച സംഭവത്തിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.