ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കി​ന് ട്ര​ഷ​റി​യി​ൽ​നി​ന്ന് നല്‍കിയത് ഇരുപത് ലക്ഷം; സംഭവം കഴിഞ്ഞിട്ട്‌ ഒ​രു വ​ർ​ഷ​മാ​യി​ട്ടും പ​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല

നി​ശാ​ന്ത് ഘോ​ഷ്

ക​ണ്ണൂ​ർ: ക​രാ​റു​കാ​ര​ന് ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കി​ന് ജി​ല്ലാ ട്ര​ഷ​റി​യി​ൽ​നി​ന്ന് 20 ല​ക്ഷം രൂ​പ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. 18 ല​ക്ഷ​വും ഇ​തി​ന്‍റെ പ​ലി​ശ​യു​മ​ട​ക്കം തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ങ്കി​ലും ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​ഗ​തി​യി​ൽ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജ​പ്തി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ സ്വീ​ക​രി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​തി​നു​ള്ള നീ​ക്കം​പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ല.

പ​ക​രം ക​രാ​റു​കാ​ര​നി​ൽ​നി​ന്നു പ​ണം കി​ട്ടു​ന്പോ​ൾ വാ​ങ്ങി​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് ട്ര​ഷ​റി വ​കു​പ്പ് പു​ല​ർ​ത്തു​ന്ന​ത്. ക​രാ​റു​കാ​ര​നും ചി​ല ഉ​ന്ന​ത​രും ത​മ്മി​ലു​ള്ള ബ​ന്ധ​മാ​ണ് കാ​ര​ണ​മെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ചെ​ക്ക് സ്‌​ക്രൂ​ട്ടി​നി ചെ​യ്ത അ​ക്കൗ​ണ്ട​ന്‍റി​നെ കൂ​ത്ത്പ​റ​ന്പ് സ​ബ് ട്ര​ഷ​റി​യി​ലേ​ക്കും ചെ​ക്ക് പാ​സാ​ക്കി​യ ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ടി​നെ ച​ക്ക​ര​ക്ക​ല്‍ സ​ബ് ട്ര​ഷ​റി​യി​ലേ​ക്കും സ്ഥ​ലം​മാ​റ്റു​ക മാ​ത്ര​മാ​ണ് ട്ര​ഷ​റി വ​കു​പ്പ് ചെ​യ്ത​ത്.

2018 ഓ​ഗ​സ്റ്റ് 20ന് ​ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​രാ​റു​കാ​ര​ന് ന​ല്‍​കി​യ ര​ണ്ടു ല​ക്ഷ​ത്തി​ന്‍റെ എ​ക്‌​സ് വൈ 2568840 ​ന​മ്പ​ര്‍ ചെ​ക്കി​ലാ​ണ് 18 ല​ക്ഷം രൂ​പ അ​ധി​ക​മാ​യി ജി​ല്ലാ ട്ര​ഷ​റി​യി​ൽ​നി​ന്നു ന​ൽ​കി​യ​ത്. ക​രാ​റു​കാ​ര​ന്‍ സെ​പ്റ്റം​ബ​ര്‍ 27 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി 18 ല​ക്ഷം രൂ​പ പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ അ​ക്കൗ​ണ്ട് നീ​ക്കി​യി​രി​പ്പി​ലെ കു​റ​വ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ഒ​ത്തു​നോ​ക്കി​യാ​ണ് 18 ല​ക്ഷം രൂ​പ ട്ര​ഷ​റി​യി​ല്‍​നി​ന്ന് അ​ധി​ക​മാ​യി ന​ല്‍​കി​യെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് അ​ധി​ക​മാ​യി ന​ൽ​കി​യ പ​ണം തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ട്ര​ഷ​റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ട്ര​ഷ​റി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ​പോ​ലും ട്ര​ഷ​റി വ​കു​പ്പ് ത​യാ​റാ​യി​രു​ന്നി​ല്ല. ക​രാ​റു​കാ​ര​നി​ല്‍​നി​ന്ന് ഉ​ട​നെ പ​ണം തി​രി​കെ കി​ട്ടാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ട്ര​ഷ​റി​യി​ലെ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് 18ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ക്കൗ​ണ്ടി​ല്‍ അ​ട​ച്ചു പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നും ഇ​തി​ന് പേ ​ഇ​ന്‍ സ്ലി​പ്പ് ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ര്‍ ഒ​പ്പി​ട്ട് ന​ല്‍​കാ​നും ഉ​ന്ന​ത​ത​ല നി​ർ​ദേ​ശ​വും ഉ​ണ്ടാ​യി​രു​ന്നു.

പ​ണം സ​മാ​ഹ​രി​ക്കാ​ന്‍ ജീ​വ​ന​ക്കാ​രു​ടെ പ്രോ​വി​ഡ​ന്‍റ് ഫ​ണ്ടി​ല്‍ നി​ന്ന് വാ​യ്പ​യെ​ടു​ത്ത് ന​ല്‍​കു​ക​യെ​ന്ന നി​ര്‍​ദേ​ശ​വു​മു​ണ്ടാ​യി. എ​ന്നാ​ൽ ചി​ല ജീ​വ​ന​ക്കാ​ർ ഇ​തി​നെ എ​തി​ർ​ത്ത​തോ​ടെ ഈ ​പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ക​രാ​റു​കാ​ര​ന് പാ​സാ​ക്കി ന​ൽ​കേ​ണ്ട ചെ​ക്കു​ക​ൾ വ​രു​ന്ന മു​റ​യ്ക്ക് കൈ​മാ​റാ​തെ വ​ര​വു​വ​ച്ച് അ​ധി​കം ന​ൽ​കി​യ തു​ക ഈ​ടാ​ക്കാ​മെ​ന്ന നി​ല​യി​ലാ​ണ് അ​ധി​കൃ​ത​ർ. ഇ​താ​ക​ട്ടെ എ​ത്ര​ത്തോ​ളം പ്രാ​യോ​ഗി​ക​മാ​ണെ​ന്ന കാ​ര്യ​ത്തി​ലും സം​ശ​യ​മു​യ​രു​ന്നു​ണ്ട്.

Related posts