പയ്യന്നൂര്‍: വീസ വാഗ്ദാനം ചെയ്ത് ഡോക്ടറുടെ 13 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കാങ്കോല്‍ കുണ്ടയംകൊവ്വലിലെ കാവേരി ഹൗസില്‍ ഡോ.നിധിന്റെ പരാതിയിലാണ് വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്.
ആൻഡമാൻ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ പോര്‍ട്ട് ബ്ലെയര്‍ ചക്രഗാണില് റീജിയണല്‍ റിസര്‍ച്ച് സെന്റർ ഓഫ് ആയുര്‍വേദയിലെ സീനിയര്‍ റിസര്‍ച്ച് ഫെലോ ആയി ജോലി ചെയ്തു വരികയായിരുന്ന ഡോ.നിധിനാണ് കബളിപ്പിക്കപ്പെട്ടത്.
പോര്‍ട്ട് ബ്ലെയറിലെ ഐഡിബിഐ ബാങ്കിന്റെ അക്കൗണ്ട് മുഖേനയാണ് പലതവണകളിലായി പണം നല്‍കിയത്.
ആൻഡമാനിലെ ബാഫര്‍ അക്കാഡമിയില്‍ സ്പോക്കണ് ഇംഗ്ലീഷ് പഠിക്കുന്നതിനിടയിലാണ് അക്കാഡമിയുടമയായ ആന്‍ഡ്രിയാസ് കെ.മാസി എന്നയാള്‍ ആസ്ട്രേലിയയില്‍ വീസ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്.പണം കൈപ്പറ്റിയശേഷം വീസ നല്‍കാതെ വഞ്ചിച്ചുവെന്ന ഇദ്ദേഹത്തിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.