കോഴിക്കോട് : കാഷ്മീരിലെ കത്വയിലും യുപിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത് ലീഗ് പിരിച്ച ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയില്‍ നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്.
യൂത്ത് ലീഗ് നേതാക്കളായ സി.കെ.സുബൈറിനെയും പി.കെ.ഫിറോസിനെയുമാണ് ചോദ്യം ചെയ്യുക. ഇരുവര്‍ക്കുമെതിരേ കുന്നമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുകയും ആവശ്യമെങ്കില്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലത്തിന്റെ പരാതിയിലാണ് ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തത്.