ഇരിങ്ങാലക്കുട: പുല്ലുരിലെ പെയിന്റ് കടയിൽ ദന്പതികൾ ചമഞ്ഞ് ആഡംബര കാറിൽ എത്തിയവർ കണ്കെട്ട് വിദ്യയിലൂടെ കടയുടമയുടെ കൈയിൽനിന്നും 15,000 രൂപയോളം തട്ടിയെടുത്തതായി പരാതി.
കടയിലെത്തിയ ഇവർ കാഷ് കൗണ്ടറിനു സമീപത്തുവച്ച് പുതിയതായി ഇറങ്ങിയ നോട്ടുകൾ ഇതുവരെ കണ്ടിട്ടില്ല എന്നുപറഞ്ഞ് കടയുടമയുടെ കൈയിൽനിന്നും നോട്ടുകെട്ട് വാങ്ങി പരിശോധിച്ചശേഷം തിരികെ നൽകി.
എന്നാൽ പിന്നീട് ഇവർ പോയശേഷം നോട്ടുകെട്ട് പരിശോധിച്ചപ്പോഴാണ് 15,000 രൂപയോളം കെട്ടിൽ കുറവുള്ളതായി കണ്ടെത്തിയത്. കടയിലെ സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
സമാന രീതിയിൽ ഇരിങ്ങാലക്കുടയിലെ മണി ട്രാൻസ് ഫർ സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ വർഷം തട്ടിപ്പ് നടത്തിയിരുന്നു.
രണ്ട് തട്ടിപ്പും ഒരേ ആൾക്കാർ തന്നെയാണ് നടത്തിയതെന്ന് സംശയിക്കുന്നു. ഇരിങ്ങാലക്കുട പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.