ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമവുമായി വാട്സ്ആപ്പ്.
കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.
വാട്സ്ആപ്പ് യുപിഐ വഴി പണം അയക്കുന്നവര്‍ക്ക് 11 രൂപ കാഷ് ബാക്ക് നല്കുന്ന ഓഫര്‍ നിലവില്‍ വന്നതായി കമ്പനി അറിയിച്ചു.
ഒരു ഉപയോക്താവിന് മൂന്നു തവണ കാഷ് ബാക്ക് ഓഫറില്‍ പണം ലഭിക്കും. മൂന്നു വ്യത്യസ്ത നമ്പരുകളിലേക്കായിരിക്കണം പണം അയയ്ക്കേണ്ടത്.
ഇന്ത്യയില്‍ ചവടുറപ്പിക്കുന്നതിന് ഗൂഗിള്‍ പേയും പിന്നീട് പേടിഎമ്മും ഇത്തരത്തില്‍ കാഷ്ബാക്ക് ഓഫര്‍ നല്‍കിയിരുന്നു. ഇതേ വഴിയില്‍ കൂടുതല്‍ ഉപയോക്താക്കളെ നേടാനാണ് വാട്സ്ആപ്പിന്റെ നീക്കം.
ഓഫറിന് അര്‍ഹരായവരുടെ വാട്സ്ആപ്പ് ബാനറില്‍ ഗിഫ്റ്റ് ഐക്കണ്‍ ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചു.
ഇതു കണ്ടാല്‍ ഓഫറില്‍ പണം ലഭിക്കും. വാട്ട്സ്ആപ്പ് യുപിഐ നമ്പറിലേക്കായിരിക്കണം പണം അയയക്കേണ്ടത്.
ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തോ യുപിഐ ഐഡി നല്‍കിയോ ഉള്ള ട്രാന്‍സാക്ഷനുകള്‍ക്ക് ഓഫര്‍ ബാധകമല്ല.