തലയോലപറന്പ്: ജെസിബി വാങ്ങി നൽകാമെന്ന് പറഞ്ഞു പണം കബളിപ്പിച്ചു വാങ്ങിയ ശേഷം കടന്നു കളഞ്ഞ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായ യുവാവിനെ പോലിസ് പിടികൂടി.
വാകത്താനം പുതു പറന്പിൽ ജോമോ (25)നെയാണ് തലയോലപറന്പിൽ വാടകയ്ക്കു താമസിച്ചിരുന്ന കുടവെച്ചൂർ കമല നിവാസിൽ രാജേഷ് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ വർഷം രാജേഷ് ബാബുവിന്റെ പക്കൽ നിന്നു 7,86,000 രൂപയാണ് ജോമോൻ സി സി കുടിശികയുള്ള മണ്ണുമാന്തി യന്ത്രം വാങ്ങി തരാമെന്നു പറഞ്ഞു വാങ്ങിയത്.
പിന്നീട് പലതവണ ബന്ധപ്പെട്ടെങ്കിലും ഇയാൾ അവധി പറഞ്ഞ് കബളിപ്പിച്ചതോടെയാണ് രാജേഷ് ബാബു പോലിസിൽ പരാതിപ്പെട്ടത്.
കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കു സമീപം ഇയാളെ കണ്ടതായി എസ്എച്ച്ഒ പി.എസ്. ഷിജുവിനു രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ പോലിസിന്റ പിടിയിലാകുകയായിരുന്നു.