കോതമംഗലം: ലോക്ഡൗണിനു ശേഷം പുനരാരംഭിച്ച കേരള ഭാഗ്യക്കുറി സ്ത്രീശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കോതമംഗലത്ത് വിറ്റ ടിക്കറ്റിന്. ടിക്കറ്റ് നന്പർ: എസ്എ 491550. ഫലപ്രഖ്യാപനം കഴിഞ്ഞ് രണ്ടു ദിവസമായിട്ടും ആ ഭാഗ്യവാനെ തിരിച്ചറിയാനായിട്ടില്ല.
റവന്യു ടവറില്‍ പ്രവര്‍ത്തിക്കുന്ന സിഎസ് ലക്കി സെന്റര്‍ ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. ഏജന്‍സിയുടെ ഒമ്പതാമത്തെ ഒന്നാം സമ്മാനമെന്ന തിളക്കവും ഇതിനുണ്ട്.
ഏജന്‍സിയില്‍നിന്നെടുത്ത ടിക്കറ്റ് ഓട്ടോ ഡ്രൈവറും ലോട്ടറി തൊഴിലാളിയുമായ പളനി മുഖേനയാണ് വിറ്റത്. ആര്‍ക്കാണ് വിറ്റതെന്ന് പളനിക്കും നിശ്ചയമില്ല.
മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ്, ബിവ്റേജ് ഭാഗങ്ങളിലാണ് പളനി ലോട്ടറി വില്പന നടത്തുന്നത്. നാലു ദിവസം മുന്‍പാണ് പളനി ടിക്കറ്റ് വിറ്റത്. മേയ് നാലിനു നടക്കേണ്ട നറുക്കെടുപ്പ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടന്നത്.