`പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി യിൽ തസ്തികമാറ്റം നേടിയ ജീവനക്കാർക്ക് ശമ്പളം മുടങ്ങാൻ സാധ്യത. ഇത്തരം ജീവനക്കാരുടെ വിവരങ്ങളും രേഖകളും രണ്ട് ദിവസത്തിനുള്ളിൽ ജി-സ്പാർക്ക് സെല്ലിൽ എത്തിക്കണമെന്നാണ് നിർദേശം.ഇപ്പോഴത്തെ സാഹചര്യത്തിൽ നിശ്ചിത സമയത്തിനകം രേഖകൾ എത്തിക്കാൻ ബുദ്ധിമുട്ടായിരിക്കും.
അപകടങ്ങൾ മൂലവും രോഗങ്ങൾ മൂലവും സ്ഥിരമായ ശാരീരിക അവശതകള്‍ ഉള്ള ജീവനക്കാരുടെ അപേക്ഷകള്‍ പരിഗണിച്ചാണ് തസ്തികമാറ്റം നല്‍കുന്നത്.
ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് വിഭാഗങ്ങളിൽ നിന്നായി 300 ലേറെ ജീവനക്കാരാണ് ആയാസരഹിത ജോലി (ലൈറ്റ് ഡ്യൂട്ടി ) യിലേക്ക് മാറിയിട്ടുള്ളത്.
കഴിഞ്ഞ മാസം 24ന് 29 ജീവനക്കാരെ തസ്തികമാറ്റി നിയമിച്ചിട്ടുണ്ട്. സ്റ്റോര്‍ ഇഷ്യൂവര്‍, പ്യൂണ്‍, പമ്പ് ഓപ്പറേറ്റര്‍ എന്നീ താഴ്ന്ന തസ്തികകളിലേക്ക് തസ്തികമാറ്റം അനുവദിക്കുന്നത്. നിലവില്‍ ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക് തുടങ്ങിയ മറ്റു തസ്തികകളിലാണ് ഇവർ സ്പാര്‍ക്കില്‍ ഉള്ളത്.
ഇത്തരംജീവനക്കാര് ഡിപ്പോകളില്‍ പുതിയ തസ്തികയിൽ ചുമതല ഏറ്റെടുക്കുന്ന മുറയ്ക്ക് നിലവില്‍ വാങ്ങിക്കൊണ്ടിരിക്കുന്ന ശമ്പളം സംരക്ഷിച്ചുകൊണ്ട് സ്പാര്‍ക്കില്‍ തസ്തിക മാറ്റിനല്‍കുന്നതിന് കെ.എസ്ആര്ടിസി സ്പാര്‍ക്ക് സെല്ലിൽ അപേക്ഷ നല്കാനാണ്ലെനിർദേശം.
ഇവർക്ക് ഗ്രേഡ് പ്രൊമോഷൻ അനുവദിക്കില്ല. മൂന്ന് മാസത്തേയ്ക്കാണ് ആദ്യം ഉത്തരവ് നല്കുന്നതെങ്കിലും അത് നീട്ടികൊടുത്തുകൊണ്ടിരിക്കുന്ന അനുഭവമാണ് നിലവിലുള്ളത്.
കഴിഞ്ഞ മാസത്തെ ഉത്തരവ് വഴി അല്ലാതെ മുമ്പ്300 ഓളം ജീവനക്കാർ നിലവിലെ ശമ്പളം സംരക്ഷിച്ചുകൊണ്ട് താഴ്ന്ന തസ്തികയിലേക്ക് തസ്തിക മാറ്റം നേടിയിട്ടുണ്ട്.
സ്പാര്‍ക്ക് സോഫ്റ്റ് വെയറിൽ ഇവരുടെതസ്തിക മാറ്റേണ്ടതുണ്ട്. പ്രസ്തുത ജീവനക്കാരുടെ തസ്തിക മാറ്റി നല്‍കുന്നതിനുള്ള അപേക്ഷയും നിശ്ചിത ദിവസത്തിനകം നല്‍കണം.
അപേക്ഷയോടൊപ്പം ജീവനക്കാരന്റെ പെന്‍ നമ്പര്‍ (പെർമനന്റ് എംപ്ലോയി നമ്പർ) നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം.
കൂടാതെ തസ്തിക മാറ്റത്തിന് മുമ്പുള്ള തസ്തിക, വാങ്ങിക്കൊണ്ടിരിക്കുന്ന ശമ്പളം, ശമ്പള സ്കെയില്‍, പുതിയ തസ്തികയില്‍ ജോയിന്‍ ചെയ്ത തീയതി, പുതിയ തസ്തിക, തസ്തിക മാറ്റം അനുവദിച്ച ഉത്തരവിന്റെ പകർപ്പ് എന്നിവയും ഉള്‍ക്കൊള്ളിക്കേണ്ടതാണ്.
തസ്തിക മാറ്റം അനുവദിച്ച ഉത്തരവിൻ്റെ പകർപ്പ് ലഭ്യമാക്കാത്ത പക്ഷം സ്പാർക്ക് സോഫ്റ്റ് വെയറിൽ ഇത്തരം ജീവനക്കാരുടെ തസ്തിക മാറ്റം വരുത്തി നല്‍കുന്നതല്ല എന്നും നിർദേശമുണ്ട്.
ശമ്പളം നില നിർത്തി കൊണ്ട് ജീവനക്കാരെ താഴ്ന്ന തസ്തികയിൽ നിലനിറുത്തുന്നതിന് ചീഫ് ഓഫിസിലെ സ്പാർക്ക് സെല്ലിൽ ചെയ്യാൻ കഴിയില്ല.
ഇവരുടെ വിശദാംശങ്ങൾ എൻഐസി, സ്പാർക്കു് എന്നിവിടങ്ങളിൽ നല്കി മാത്രമേ മാറ്റം വരുത്തുവാൻ കഴിയൂ എന്നും അറിയിച്ചിട്ടുണ്ട്. തസ്തികമാറ്റം ഉൾപ്പെടുത്താതിരുന്നാൽ സീനിയോറിട്ടി ലിസ്റ്റിലും ഗ്രേഡ് പ്രൊമോഷനിലും ഇവർ ഉൾപ്പെടാൻ സാധ്യതയുണ്ട്..
വിശദാംശങ്ങൾ കൃത്യ സമയത്തിനകം ലഭ്യമാക്കാത്തതിനാൽ ഇവരുടെ ജൻ മാസത്തെ ശമ്പളം സ്പാർക്കു്മുഖേന തയ്യാറാക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു.