മങ്കൊമ്പ് : ഐഎഎസ് ഉദ്യോഗസ്ഥനെന്നു തെറ്റിദ്ധരിപ്പിച്ച്, ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസിൽ തൃശൂരിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശിക്കെതിരെ കുട്ടനാടു സ്വദേശിയും പരാതിയുമായി രംഗത്ത്.
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെന്നു പറഞ്ഞു തട്ടിപ്പു നടത്തിയ ജഗ്ഗീഷ് എന്നയാൾക്കെതിരെയാണ് മുട്ടാർ മാമ്പുഴക്കരി സ്വദേശിയാണ് രാമങ്കരി പോലീസിൽ പരാതി നൽകിയത്.
9രണ്ടു തവണകളിലായി ഏഴര ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. സംഭവത്തെപ്പറ്റി പോലീസും, പരാതിക്കാരനും പറയുന്നതിങ്ങനെ. നാട്ടുകാരനും സൃഹൃത്തുമായ ആൾ വഴിയാണ് തട്ടിപ്പുകാരനുമായി പരാതിക്കാർ പരിചയപ്പെടുന്നത്.
നാട്ടിൽ സ്വകാര്യ സ്്കൂളുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന പരാതിക്കാരന് കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്.
ആദ്യ തവണ അഞ്ചു ലക്ഷം രൂപയും, രണ്ടര ലക്ഷം രൂപ പി്ന്നീട് പ്രതിയുടെ ബാങ്ക് അക്കൗണ്ടു വഴിയുമാണ് കൈപ്പറ്റിയത്. ആഡംബരക്കാറിൽ കിടങ്ങറ-നീരേറ്റുപുറം റോഡിൽ നേരിട്ടെത്തിയാണ് പ്രതി പരാതിക്കാരനുമായി കൂടിക്കാഴ്ച നടത്തിയത്.
തട്ടിപ്പു സംബന്ധിച്ചു പരാതിക്കാരൻ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ഇടനിലക്കാരന്റെ ഉറപ്പിൻമേലാണ് തുക കൈമാറിയത്. അതേസമയം ത്ട്ടിപ്പുകാരനെതിരെ ഇടനിലക്കാരനും രാമങ്കരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ചോദ്യം ചെയ്യുന്നതിനും, തെളിവെടുപ്പിനുമായി റിമാന്റിൽ കഴിയുന്ന കസ്റ്റഡിയിൽ വാങ്ങാൻ കോടതിയെ സമീപിക്കുമെന്നു രാമങ്കരി പോലീസ് പറഞ്ഞു.