വാടാനപ്പിള്ളി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിനു സമാനമായി വാടാനപ്പിള്ളിയിൽ യുവാവിനെതിരേ കേസ്.
വിവാഹം ആലോചിച്ച് എത്തിയവർ എടിഎം കാർഡ് കൈക്കലാക്കി യുവതിയിൽനിന്ന് 16 ലക്ഷം രൂപ തട്ടിയെടുത്തു. തളിക്കുളം സ്വദേശിയെന്നു പരിചയപ്പെടുത്തിയ റഫീക് എന്ന യുവാവിനെതിരേയാണ് വാടാനപ്പിള്ളി പോലീസ് കെസെടുത്തത്.
പ്രതിയടക്കമുള്ള സംഘം വിവാഹം ആലോചിച്ചാണു ഭർത്താവുമായി അകൽച്ചയിൽ കഴിയുന്ന യുവതിയുടെ വീട്ടുകാരെ സമീപിച്ചത്. തളിക്കുളത്ത് പ്രമുഖ കുടുംബത്തിലെ അംഗമാണെന്നും ബിസിനസ് നടത്തുകയാണെന്നുമാണ് റഫീക് പറഞ്ഞത്.
യുവാവ് പിന്നീട് തന്ത്രപൂർവം യുവതിയുടെ എടിഎം കാർഡ് തട്ടിയെടുത്ത് പലപ്പോഴായി 16 ലക്ഷം രൂപ കൈക്കലാക്കി മുങ്ങി. പണം നഷ്ടപ്പെട്ടതോടെ യുവതി ഒന്നര വർഷം മുൻപ് വാടാനപ്പിള്ളി പോലീസിൽ പരാതി നൽകിയിരുന്നു.