സി​നി​മ ഷൂ​ട്ടിം​ഗി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ്യാ​ജ നോ​ട്ട് ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചു; യുവാവിന് കിട്ടിയത് എട്ടിന്റെപണി

അ​ടി​മാ​ലി: സി​നി​മ ഷൂ​ട്ടിം​ഗി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ്യാ​ജ നോ​ട്ട് എ​ടി​എം കൗ​ണ്ട​ർ വ​ഴി അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. അ​ടി​മാ​ലി പു​ത്ത​ൻ​പു​ര​യി​ൽ മീ​രാ​ൻ (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

2000 രൂ​പ​യു​ടെ അ​ഞ്ചു നോ​ട്ടു​ക​ളാ​ണ് ഇ​യാ​ൾ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് അ​ടി​മാ​ലി ശാ​ഖ​യു​ടെ എ​ടി​എം കൗ​ണ്ട​ർ​വ​ഴി അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച​ത്. അ​ക്കൗ​ണ്ടി​ൽ ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള വി​ശാ​ദം​ശ​ങ്ങ​ൾ എ​ത്തി​യ​തോ​ടെ ബാ​ങ്ക് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നോ​ട്ടി​ൽ സി​നി​മ ഷൂ​ട്ടിം​ഗി​ന് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

ഇ​തേ​തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​മാ​ലി സി​ഐ പി.​കെ. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മീ​രാ​നെ അ​റ​സ്റ്റു​ചെ​യ​ത്. പ്ര​തി​യെ റി​മാ​ർ​ഡു​ചെ​യ്തു.

Related posts