മകളുടെ വിവാഹത്തിനായ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ച പതിനെട്ട് ലക്ഷം രൂപ ചിതലരിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. മൊറാദാബാദ് സ്വദേശിനിയായ അൽക്ക പഥക് കഴിഞ്ഞ വർഷം ബാങ്ക് ഓഫ് ബറോഡയുടെ ആഷിയാന ശാഖയിലെ ലോക്കറിൽ 18 ലക്ഷം രൂപയുടെ പണം സൂക്ഷിച്ചിരുന്നു.
ബാങ്ക് ജീവനക്കാർ അടുത്തിടെ ലോക്കർ എഗ്രിമെന്റ് പുതുക്കുന്നതിനും അവളുടെ ‘നോ യു കസ്റ്റമർ’ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും ബ്രാഞ്ച് സന്ദർശിക്കാൻ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നു. എല്ലാം ക്രമത്തിലാണോ എന്നറിയാൻ പതക് തന്റെ ലോക്കർ തുറന്നപ്പോൾ ആ കാഴ്ച കണ്ട് തകർന്നുപോയി. മകളുടെ വിവാഹത്തിന് വേണ്ടി കഷ്ടപ്പെട്ട് സ്വരൂപിച്ച പണം ചിതലരിച്ച് പൊടിയായി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടുവന്ന ഏറ്റവും പുതിയ നിയമങ്ങൾ ബാങ്ക് ലോക്കറുകളിൽ പണം സൂക്ഷിക്കുന്നത് നിരോധിച്ചിരുന്നു.
എന്നാൽ ബാങ്ക് ഓഫ് ബറോഡ ലോക്കൽ കരാറിൽ ലൈസൻസ്, ആഭരണങ്ങൾ, രേഖകൾ പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതിനാണ് ലോക്കർ ഉപയോഗിക്കുന്നതെന്നും എന്നാൽ പണമോ കറൻസിയോ സൂക്ഷിക്കാൻ വേണ്ടിയല്ല എന്നും പറയുന്നു.
ബാങ്ക് ഉദ്യോഗസ്ഥർ തന്നോട് ഒരു വിവരവും പങ്കിടുന്നില്ലെന്ന് പഥക് ആരോപിച്ചു. ബാങ്കിൽ നിന്ന് തനിക്ക് പണം ലഭിച്ചില്ലെങ്കിൽ പ്രശ്നത്തിൽ മാധ്യമങ്ങളുടെ സഹായം തേടുമെന്നും അവർ പറഞ്ഞു.