പയ്യന്നൂര്‍: ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും സംഘം ചേര്‍ന്ന് മർദിക്കുകയും ചെയ്തെന്ന പരാതിയിൽ 25 പേർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു.
കണ്ടോത്ത് വെള്ളൂരിലെ കെ. അഖില്‍കുമാറിന്റെ പരാതിയിൽ വിശോഭ് എന്നയാൾക്കും കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചോളം പേർക്കെതിരേയുമാണ് കേസെടുത്തത്.
കഴിഞ്ഞ 14ന് രാത്രി ഒൻപതരയോടെ വെള്ളൂരിൽ വിശോഭും സംഘവും തടഞ്ഞു നിർത്തി ഇരുന്പ് കട്ടയും ഇരുന്പ് പൈപ്പുമുപയോഗിച്ച് തലയ്ക്ക് മർദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നുമാണ് പരാതി.
തന്റെ അമ്മ ജെആർപി എന്ന സംഘടനയുടെ പ്രസിഡന്റ് ആയതിലെ വിരോധമാണ് അക്രമത്തിനു പിന്നിലെന്നും പരാതിയിൽ പറയുന്നു. മർദനത്തെ തുടർന്ന് അഖിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.