ന്യൂഡൽഹി: സർക്കാർ ജോലിക്കാണെങ്കിലും വിദ്യാഭ്യാസ പ്രവേശനത്തിനാണെങ്കിലും വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് അസാധുവാകുമെന്നും നിയമനടപടികൾ നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി. വ്യാജമായി ഉണ്ടാക്കിയ ജാതി സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ജോലിക്കു പ്രവേശിച്ചയാൾ ദീർഘകാലം സർവീസ് ചെയ്തെന്ന പേരിൽ നടപടി നേരിടേണ്ട കാര്യമില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നടപടി.
വ്യാജ സർട്ടിഫിക്കേറ്റുണ്ടാക്കിയത് ഏതു കാലത്താണെങ്കിലും തെറ്റ് തെറ്റു തന്നെയാണെന്നും നടപടി നേരിടേണ്ടതു തന്നെയാണെന്നും കോടതി വ്യക്തമാക്കി. അത്തരം തെറ്റു ചെയ്തവർ തൽസ്ഥാനത്തിരിക്കാൻ അർഹതയുണ്ടായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.